പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ എസ് ഐ രക്ഷപ്പെടുത്തി
വടകര: റൂറൽ എസ്‌പിയുടെ ഓഫീസിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ നടത്താൻ ശ്രമിച്ച യുവതിയെ പോലീസ് സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
തമിഴ് നാട്ടുകാരിയായ യുവതി, രക്ഷപ്പടാൻ കാരണം വടകര സ്റ്റേഷനിലെ എസ്‌ഐയും സ്റ്റുഡന്റ്‌സ് പോലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാരയുടെ സമയോചിതമായ ഇടപെടലാണ്.
വാണിമേൽ സ്വദേശിക്കൊപ്പം വിദേശത്ത് കഴിഞ്ഞ യുവതി നാട്ടിൽ എത്തിയ യുവാവിനെ കാണാൻ പോയിരുന്നു.ഇതറിഞ്ഞ് സ്ഥലത്തു നിന്ന് യുവാവ് മുങ്ങി.നാട്ടിലെത്തിയപ്പോഴാണ് യുവാവിനെ ഇവിടെ ഭാര്യയും മകളും ഉണ്ടെന്ന് അറിഞ്ഞത്.
തുടർന്ന് യുവതിയുടെ പരാതിയിൽ വളയം പോലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടെത്താം എന്ന് ഉറപ്പു നൽകിയിരുന്നു.
മൂന്നാറിൽ വിനോദസഞ്ചാരികളെ ആക്രമിച്ചാൽ ഇനി എട്ടിൻ്റെ പണികിട്ടും..!
പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ എസ് ഐ രക്ഷപ്പെടുത്തി
റൂറൽ ജില്ലാ പോലീസ് മേധാവിയെ കാണാൻ എത്തിയ യുവതി പെട്ടെന്ന് ഓഫീസിന് പുറത്തേക്ക് ഓടി പ്രവേശന കവാടത്തിന് സമീപം ദേഹത്ത് പെട്രോൾ ഒഴിച്ചു.തീപ്പെട്ടി ഉരയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഔദ്യോഗിക ആവശ്യത്തിന് സുനിൽ കുമാർ ഇവിടെ എത്തിയത്.ഓടിച്ചെന്ന് യുവതിയുടെ കൈയ്യിലെ തീപ്പെട്ടി തട്ടിത്തെറിപ്പിച്ചു.രണ്ട് പേരും തെറിച്ചുവീണു.
യുവതിയെ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് വിട്ടു
യുവതിയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അവളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി