web analytics

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്

ഫ്ലോറിഡ: ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്. നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഭാരതീയൻ ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു.

കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര ആരംഭിക്കുക. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരും.

പതിനാല് ദിവസത്തെ ദൗത്യമാണ് ലക്ഷ്യമിടുന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.

നാലുപേരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.

1984-ല്‍ ആണ് ഇന്ത്യൻ വംശജനായ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ച് ബഹിരാകാശത്തേക്ക് എത്തിയത്.

അതിനു ശേഷം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും.

39-കാരനായ ശുഭാംശുവിനെ ഈ ചരിത്രദൗത്യത്തിനുള്ള പ്രധാന ബഹിരാകാശ സഞ്ചാരിയായി ഐ.എസ്.ആര്‍.ഒയാണ് തിരഞ്ഞെടുത്തത്. ദൗത്യത്തിന്റെ പൈലറ്റായി പ്രവര്‍ത്തിക്കുന്നത് ശുഭാംശു ശുക്ലയാണ്.

ബഹിരാകാശത്തേക്ക് ഒന്നിലധികം ദൗത്യങ്ങള്‍ നടത്തിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് നയിക്കുന്നത്.

Summary: Indian Air Force Group Captain Shubhamshu Shukla is set to embark on a space mission today, marking the first space journey by an Indian in 41 years.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സിസ്റ്റത്തിന് കരുത്തുറ്റ സുരക്ഷയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഡാറ്റാബേസിൽ നിന്ന്...

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;’പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല’; കടുപ്പിച്ച് ട്രംപ്

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;'പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല' വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക്...

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മലപ്പുറം:...

Related Articles

Popular Categories

spot_imgspot_img