web analytics

സ്വീഡനിൽ കുടുംബത്തോടൊപ്പം പഠിക്കാം

സ്വീഡനിൽ കുടുംബത്തോടൊപ്പം പഠിക്കാം

സ്വീഡൻ പഠനത്തിനായി, പ്രത്യേകിച്ച് സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്‌സ്) പഠനത്തിനായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നായി അടുത്തിടെ ഉയർന്നുവന്നിട്ടുണ്ട്.

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സിൽ തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സ്ഥാനം ഉറപ്പാക്കുന്ന ഈ രാജ്യം ഗവേഷണവികസന പ്രവർത്തനങ്ങളിൽ സജീവമായി നിക്ഷേപം നടത്തുന്നു. പെയ്‌സ്‌മേക്കർ, ബ്ലൂടൂത്ത്, ഡയാലിസിസ് മെഷീൻ, Tetra Pak തുടങ്ങിയ മികച്ച കണ്ടുപിടിത്തങ്ങൾ സ്വീഡന്റെ സംഭാവന ആണ്.

സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ്, ഡാറ്റാ സയൻസ് & സൈബർ സെക്യൂരിറ്റി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & സിവിൽ എൻജിനീയറിങ്, ഓട്ടോമോട്ടീവ് & റൊബോട്ടിക്‌സ്, റിന്യൂവബിൾ എനർജി & എൻവയണ്മെന്റൽ സയൻസ് തുടങ്ങിയ മേഖലകളിൽ പഠനാവസരങ്ങൾ സ്വീഡനിൽ ഉണ്ട്.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ

ഗവേഷണത്തിനും പ്രൊഫഷണൽ പരിശീലനത്തിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, സ്വീഡൻ മികച്ച വിദ്യാഭ്യാസ നിലവാരവും ഉറപ്പാക്കുന്നു.

ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്‌സ് 2025 ലിസ്റ്റിൽ സ്വീഡനിലെ ആറ് സർവകലാശാലകൾ ലോകത്തിലെ മുൻനിരയിലുളള 200 സർവകലാശാലകളിൽ ഇടം നേടിയത് സ്വീഡനിലെ വിദ്യാഭ്യാസം എത്രമാത്രം നിലവാരമുള്ളതാണെന്ന് തെളിയിക്കുന്നു.

മിക്ക സർവകലാശാലകളിലും പഠന മാധ്യമം ഇംഗ്ലീഷ് ആയതിനാൽ വിദ്യാർഥികൾക്ക് പഠനം കൂടുതൽ സൗകര്യപ്രദമാകുന്നു.

യു.കെ തൊഴിൽ വിസ നിയമങ്ങളിൽ മാറ്റം..! നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരുമോ എന്ന ആശങ്കയിൽ യുകെ മലയാളികൾ: കെയറർ ജീവനക്കാർക്കും ഇരുട്ടടി

പഠനശേഷം ഒരു വർഷത്തെ സ്റ്റേ ബാക്ക് സ്വീഡിഷ് ഗവൺമെന്റ് വിദ്യാർഥികൾക്ക് ഉറപ്പു നൽകുന്നു. IELTS നിർബന്ധമല്ല. കൂടാതെ സ്റ്റഡി ഗ്യാപ്, പ്രായ പരിധിയിലെ നിബന്ധനകൾ ഒന്നുംതന്നെ ഇല്ല എന്നുള്ളതും അന്താരാഷ്ട്ര വിദ്യാർഥികളെ സ്വീഡനിലേക്ക് ആകർഷിക്കുന്നു.

മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ സ്വീഡനിൽ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള മണിക്കൂറുകൾക്ക് ഔദ്യോഗികമായ നിയന്ത്രണമൊന്നുമില്ല.

മാത്രമല്ല, വിദ്യാർഥികളോടും കുടുംബത്തോടും വളരെ സൗഹൃദപരമായ സമീപനമാണ് സ്വീഡിഷ് ഗവൺമെന്റ് മുന്നോട്ട് വയ്ക്കുന്നത്.

പങ്കാളിക്ക് ഫുൾ ടൈം ജോലിചെയ്യുവാനുള്ള അവസരത്തിന് പുറമേ, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യ സംരക്ഷണവും സ്വീഡിഷ് ഗവൺമെന്റ് ഉറപ്പു നൽകുന്നു.

ഇത് കൂടുതൽ സ്വാതന്ത്ര്യത്തോടെയും സൗകര്യത്തോടെയും തൊഴിൽ സാധ്യതകൾ തേടാനും, സാമ്പത്തിക ഭദ്രത കൈവരിക്കാനും, ഭാവിയിൽ സ്ഥിരവും മികച്ചതുമായ കരിയറിലേക്കുള്ള വഴികൾ കണ്ടെത്തുവാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു.

ഇൻറൺഷിപ്പ് നേടാനും ജോലി പരിചയത്തിനുമായി ശ്രമിക്കുന്ന വിദ്യാർഥികൾക്ക് വലിയ അവസരങ്ങൾ നൽകുന്ന രാജ്യമാണ് സ്വീഡൻ. Volvo, H&M, Spotify, IKEA, Ericsson പോലുള്ള ലോകോത്തര കമ്പനികളുടെ മുഖ്യ ഓഫീസുകൾ സ്വീഡനിൽ പ്രവർത്തിക്കുന്നു.

അതിനാൽ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ നേടാനുള്ള അവസരങ്ങൾ ഏറെയാണ്. പഠനം കഴിഞ്ഞ് ജോലി ലഭിച്ചാൽ കുറച്ച് വർഷത്തിനുള്ളിൽ PR – ന് അപേക്ഷിക്കാം.

ലോകത്തെ രണ്ടാമത്തെ വലിയ ഐടി ഹബ്ബായ സ്റ്റോക്ക്‌ഹോം ‘സിലിക്കൺ വാലി ഓഫ് യൂറോപ്പ്’ എന്നറിയപ്പെടുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് സ്വീഡൻ.

യൂറോപ്പിലെ ഏറ്റവും ഉയർന്ന ജിഡിപിയുള്ള രാജ്യങ്ങളിൽ ഒന്നായതു കൊണ്ട് സ്വീഡനിലെ തൊഴിലവസരങ്ങൾ സാമ്പത്തിക സ്ഥിരതയും മികച്ച കരിയറും നൽകുന്നു.

Summary:
Golden opportunity to study in Sweden along with your family! Students can now bring their family members while pursuing education in Sweden. In addition, they are allowed to work unlimited part-time hours, making it financially convenient to manage living expenses while studying.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

Related Articles

Popular Categories

spot_imgspot_img