News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്

തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്
December 8, 2024

ന്യൂഡൽഹി: മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും മൂലമെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ട് പ്രകാരം ഈ വർഷം മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ കൂടുതൽ അപകടങ്ങൾ തേങ്ങ വീണതിനെ തുടർന്നാണെന്ന് പറയുന്നു.

മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.

2024-ൽ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ 2.28 മടങ്ങ് അപകടങ്ങളാണ് തേങ്ങ വീണ് ഉണ്ടായത്. റോഡപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം അലഞ്ഞുതിരിയുന്ന നാൽക്കാലികളാണ്. ഇത്തരത്തിലുള്ള കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് ഉത്തരവാദികൾ.

അതിനുശേഷം പശുക്കൾ ആണ് അപകടം ഉണ്ടാക്കുന്നത്. 29 ശതമാനം അപകടങ്ങൾ അലഞ്ഞുതിരിയുന്ന പശുക്കൾ മൂലമാണ്. തുടർന്ന് നാല് ശതമാനം എരുമകളും വരുന്നു.

മെട്രോ നഗരങ്ങളാണ് റോഡപകടങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോർട്ടിൽ പറയുന്നു . 78 ശതമാനം ഇൻഷുറൻസ് ക്ലെയിമുകളും ഇത്തരത്തിലാണ് വരുന്നത്. അതുകൊണ്ടുതന്നെ നഗരപരിസരങ്ങൾ റോഡപകടങ്ങളുടെ ഉയർന്ന അപകടസാധ്യത നേരിടുന്നുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, അപകടങ്ങളുടെ പട്ടികയിൽ ഹൈദരാബാദ്, ഡൽഹി എൻസിആർ ആണ് മുമ്പിൽ. തൊട്ടുപിന്നിൽ 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ്.

ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലെ ബൊമ്മനഹള്ളി യിലാണ്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നിവ ഈ നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

നഗരത്തിൽ ഉണ്ടാകുന്ന കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 44.8 ശതമാനവും സംഭവിക്കുന്നത് ബെംഗളൂരുവിലാണ്. പട്ടികയിൽ ഒന്നാമത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡൽഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത്. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു. പ്രകൃതിക്ഷോഭത്തിൽ വാഹനങ്ങൾക്കും വൻ നാശനഷ്‍ടം സംഭവിച്ചിട്ടുണ്ട്. ചെന്നൈയിൽ, ഇൻഷുറൻസ് ക്ലെയിമുകളുടെ 22 ശതമാനവും മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്.

Related Articles
News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

News4media
  • Kerala
  • News

തെങ്ങിന്റെ മുകളിലിരുന്ന കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞു; കർഷകന് ഗുരുതര പരിക്ക്

News4media
  • Kerala
  • News
  • Top News

അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്...

News4media
  • Kerala
  • News

തെങ്ങ് ചതിച്ചില്ല, മെഷീൻ ചതിച്ചു; തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു; 30 അടി ഉയരത്തില്‍ തലകീഴായി ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]