ഐ ടി ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്‌യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. (Study and get a job at Cochin Shipyard; through Asaph)
ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ (എൻ എസ് ക്യു എഫ് ) കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ആദ്യ രണ്ട് മാസം അടൂർ ഗവഃ പോളിടെക്‌നിക്കിലും തുടർന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്‌യാർഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്‌യാർഡിൽ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
എൻസിവിഇടിയും അസാപും കൊച്ചിൻ ഷിപ്‌യാർഡും നൽകുന്ന സർട്ടിഫിക്കറ്റുകളും ഇവർക്ക് ലഭിക്കും. ഫോൺ: 9495999688,7736925907.