ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു
ആലപ്പുഴ: സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.
30 ഓളം വിദ്യാർത്ഥികളെയാണ് തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസ് മുറിയിലെ ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളാണ് കടിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇതേ തുടർന്ന് പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുന്ന നിലയിലാണ്. ഈ ദ്രവിച്ച ഭാഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു എന്നാണ് പറയുന്നത്.
ഈ സമയത്ത് അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് വിവരം.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെ ചൊല്ലി തർക്കം; ഏറ്റുമുട്ടലിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകർന്നു
തൃശ്ശൂര്‍: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം. സ്‌കൂളില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.
ആക്രമണത്തിൽ തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ സ്കൂളിലെ ഇടവേള സമയത്തായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ തമ്മിൽ ഏറ്റുമുട്ടിയത്.
കുട്ടികള്‍ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട്, ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം ആണ് കൈയാങ്കളിയിലേക്ക് കലാശിച്ചത്.
കുട്ടികള്‍ അടികൂടുന്നത് കണ്ട അധ്യാപര്‍ പിടിച്ചുമാറ്റിയെങ്കിലും ആല്‍വിന്‍ ഇവർക്കിടയിൽ തനിച്ചായിപ്പോയി.
തുടര്‍ന്ന് ആല്‍വിനെ മറ്റു വിദ്യാർഥികൾ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
അടികൊണ്ട് നിലത്തു വീണ ആല്‍വിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. വിദ്യാർത്ഥികളെ പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും നിസ്സാരപരിക്കുണ്ട്.
പിതാവ് ജെയ്സന്റെ പരാതിയെത്തുടര്‍ന്ന്, ആല്‍വിനെ ആക്രമിച്ച 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.
Summary: Around 30 students were hospitalized after being bitten by microscopic organisms from a desk at Pattannakkad Government Higher Secondary School in Cherthala, Alappuzha.