പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ

പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ

മുക്കം: മുക്കത്ത് പന്തയം വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥികൾ കര കയറാൻ കഴിയാതെ കുടുങ്ങി, പാതിവഴിയിൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായത് ജൂവലറി ജീവനക്കാർ.

റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിൻ്റെ വീട്ടിലെത്തി സമീപത്തെ പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയാണ് കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർഥിയെ രക്ഷിച്ചത്.

മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് മൈതാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ജൂവലറിയിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരായ സാലിഹും റാഷിദും ഊൺ കഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർഥികളുടെ നിലവിളി കേൾക്കുന്നത്.

ഡ്രസ്സ് അഴിച്ചു വെച്ച് സാലിഹ് വെള്ളത്തിലേക്ക് എടുത്തു ചാടി. വിദ്യാർഥിയുടെ അടുത്തെത്തിയെങ്കിലും ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടു വരാനായില്ല.

തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിൻ്റെ ബാറിലേക്ക് വിദ്യാർഥിയെ പിടിച്ചു കയറ്റി രക്ഷിക്കുകയായിരുന്നു. (പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ)

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം

ടെഹ്റാൻ: തത്സമയ വാർത്താ അവതരണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ബോംബാക്രമണം നടത്തി ഇസ്രേയൽ. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല…Read More

uk സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വർധന.

സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത ഇടിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.

മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 19% കൂടുതല്‍ ആണ്…Read More

ലണ്ടൻ: ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്റിജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2025ൽ മണവാട്ടി വെങ്കല മെഡൽ നേടി ആദ്യ ഇന്ത്യ നാടൻ വാറ്റായ ‘മണവാട്ടി.

കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേർക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നം എന്ന പേരിലാണ് ‘മണവാട്ടി’ ഈ നേട്ടങ്ങൾ കൈവരിച്ചത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവയുടെ അഭാവവും ഇതിനു ഗുണകരമായി.

ലണ്ടനിലെ മുൻനിര ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സ്ഥാപനമായ ക്യാംപ്ഡൻ ബി. ആർ. ഐ ‘മണവാട്ടി’ക്ക് ഉയർന്ന മാർക്ക് നൽകിയിട്ടുണ്ട്…Read More

Summary: Students who jumped into the river at Mukkam as part of a dare got stranded

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

Related Articles

Popular Categories

spot_imgspot_img