web analytics

ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു

ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു

കോഴിക്കോട്: ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്താണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ അഭിഷ്നയെന്ന വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.

കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നു വീണത്.

നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകൾ ദ്രവിച്ച നിലയിലായിരുന്നു നിന്നിരുന്നത്.

ഇവിടെ പതിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ പ്രഭു എന്ന തൊഴിലാളി മുകളിൽ കയറിയതിനിടെ കാത്തിരിപ്പു കേന്ദ്രം തകർന്നുവീഴുകയായിരുന്നു.

ഈ സമയം ബസ് കാത്തുനിൽക്കുകയായിരുന്ന അഭിഷ്നയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പരസ്യം മാറ്റാനെത്തിയ പ്രഭുവിനും കാലിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.

അപകട സമയത്ത് നാലോളം പേർ ബസ് കാത്തുനിന്നിരുന്നു എന്നും ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്നയുടെ കാലിൽ ഷെഡ് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കോളജിനു സമീപത്തു പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിലേക്ക് എത്തിച്ചത്.

പൊലീസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

തൃശൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കുന്നംകുളം ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവി (54)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് ആർത്താറ്റ് പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്ക് ശ്രീദേവിയെ ഇടിക്കുകയായിരുന്നു.

കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്നു പൊലിസുകാർ. ഈ സമയത്ത് സീബ്രാ ക്രോസിലൂടെ റോഡ് മുറിഞ്ഞു കടക്കുകയായിരുന്നു ശ്രീദേവി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീദേവിയ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. അപകടത്തിൽ ശ്രീദേവിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം

കോട്ടയം: വൈക്കത്ത് ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം. 20 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഒരാൾ ഒഴികെ എല്ലാവരെയും രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പാണാവള്ളിയിൽ നിന്ന് വന്നവരാണിവർ.

തീരത്ത് നിന്ന് വള്ളം നീങ്ങി അൽപ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കിൽപ്പെട്ട് മറിഞ്ഞത്. പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാർഗം എന്ന നിലയിലാണ് ആളുകൾ വള്ളത്തിൽ പോയത്. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Summary: A female student was injured after a bus waiting shed collapsed near Meenchanda Arts and Science College in Kozhikode. The injured student, Abhishna, has been admitted to the Medical College Hospital for treatment.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

Related Articles

Popular Categories

spot_imgspot_img