ബ്രിട്ടനിൽ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബ്രിട്ടനിൽ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബ്രിട്ടനിൽ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. കേംബ്രിഡ്ജ് ട്രെയിൻ സ്റ്റേഷനോട് അടുത്തുള്ള മിൽ പാർക്കിലാണ് 20 വയസ്സുകാരനായ സൗദി വിദ്യാർത്ഥി മുഹമ്മദ് അൽഗാസിം കുത്തേറ്റു മരിച്ചത്.

കേസുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള കേംബ്രിഡ്ജ് സ്വദേശിയെയും 51 വയസ്സുകാരനായ മറ്റൊരാളെയും കേംബ്രിഡ്ജ്ഷെയർ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 1-ന് രാത്രി 11:27ന് യുവാവ് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചു. ഗുരുതരമായി പരിക്കേറ്റ അൽഗാസിം രാത്രി 12:01ഓടെ മരിച്ചു എന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

വിദേശ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ പത്തു ആഴ്ചയുടെ പ്ലേസ്‌മെന്റ് പഠനത്തിനായി അൽഗാസിം യുകെയിലെത്തിയതായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ആക്രമിക്കപ്പെട്ടത് എന്നാണു അന്വേഷണത്തിൽ വ്യക്തമാവുന്നത്.

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം

അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. നോര്‍ത്ത് ഡബ്ലിനിൽ ഇന്ത്യന്‍ ടാക്സി ഡ്രൈവറുടെ തലയടിച്ച് പൊളിച്ച് വഴിയിലുപേക്ഷിച്ച വാർത്ത മലയാളികൾ ഉൾപ്പെടെ ഞെട്ടലോടെയാണ് കേൾക്കുന്നത്.

രക്ഷിക്കാനാരുമില്ലാതെ കാറില്‍ കിടന്ന ഇദ്ദേഹത്തെ ഗാര്‍ഡയെത്തിയാണ് ആശുപത്രിയിലാക്കിയത്. 23 വര്‍ഷത്തിലേറെയായി അയര്‍ലണ്ടില്‍ താമസിക്കുന്ന രണ്ട് കുട്ടികളുടെ പിതാവായ ലഖ്വീര്‍ സിങ്ങി(40)ന് നേരെയാണ് ആക്രമണമുണ്ടായത്.

10 വര്‍ഷത്തിലേറെയായി ഇദ്ദേഹം ക്യാബ് ഓടിക്കുകയാണ്.വെള്ളിയാഴ്ച രാത്രി 11.45ഓടെ ബലിമുണിലെ പോപ്പിന്‍ട്രീയില്‍ വെച്ച് കുപ്പി കൊണ്ട് തലയിലടിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന സിംഗിനെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യാക്കാരനോട് സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാക്രോശിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 20 ,21 വയസ്സ് പ്രായമുള്ള രണ്ട് ചെറുപ്പക്കാരെ ഇദ്ദേഹം പിടികൂടി.

കാറിനടുത്തെത്തിയപ്പോള്‍ , രണ്ടുപേരും ചേര്‍ന്ന് ലഖ്വീറിനെ ആക്രമിച്ചു.കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സഹായം തേടി സിംഗ് സമീപത്തെ ചില വീടുകളുടെ വാതിലുകളില്‍ മുട്ടി എങ്കിലും ആരും സഹായിച്ചില്ല.

തുടര്‍ന്ന് 999 എന്ന നമ്പറില്‍ ഗാര്‍ഡയെയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്താന്‍ എമര്‍ജെന്‍സി സര്‍വ്വീസിനെയും ബന്ധപ്പെട്ടു.ഗുരുതരമായ പരിക്കേറ്റില്ലെങ്കിലും ഈ സംഭവം സിംഗിനെ മാനസികമായി തളര്‍ത്തി.

10 വര്‍ഷത്തിനുള്ളില്‍ ഇതുപോലൊന്നുണ്ടായിട്ടില്ല. വീണ്ടും ക്യാബ് ഡ്രൈവറായി ജോലിചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

മക്കള്‍ക്കും അച്ഛന്‍ ഈ ജോലിയ്ക്ക് പോകുന്നത് പേടിയാണ്.ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഗാര്‍ഡ വക്താവ് വിശദീകരിച്ചു.

ഇന്ത്യന്‍ എംബസിയും മനുഷ്യസ്നേഹികളുമെല്ലാം പ്രതിഷേധമുയര്‍ത്തിയിട്ടും രാജ്യത്ത് തുടരുന്ന അക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

ലണ്ടനിൽ 30 വയസ്സുകാരനെ കുത്തികൊലപ്പെടുത്തി

ലണ്ടൻ: ബ്രിട്ടീഷ് പൗരനായ മുപ്പതു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കിഴക്കൻ ലണ്ടനിൽ ആണ് സംഭവം.

കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിജ് റോഡിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ വച്ച് ജൂലൈ 23നാണ് ഗുർമുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റൻ പൊലീസ് വ്യക്തമാക്കി.

ഇടത് തുടയിൽ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 3 സ്ത്രീകൾ ഉൾപ്പെടെ 4 പേർ ഒക്ടോബർ വരെ ജാമ്യത്തിൽ പുറത്തിറങ്ങിയതായും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമർജൻസി മെഡിക്കൽ സംഘമെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരസ്പരം അറിയുന്നവർ തന്നെയാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. കേസിൽ 27കാരനായ അമർദീപ് സിങ്ങിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5ന് വിചാരണ തുടങ്ങുന്നത് വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരും.

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം


അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 27ല്‍ നിന്നും 11 ആഴ്ചയായി കുറയുന്നു.

റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) ഏറ്റവും പുതിയ അപ്‌ഡേറ്റിൽ കാത്തിരിപ്പ് സമയത്ത് 16 ആഴ്ചയുടെ കുറവ് വന്നതായി സ്ഥിരീകരിച്ചു. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ നേരിട്ടുള്ള ഇടപെടലാണ് ഈ പൊസിറ്റീവ് മാറ്റത്തിന് വഴിയൊരുക്കിയത്.

അനേകം മാസങ്ങളായി ടെസ്റ്റ് ലഭിക്കുന്നതിലുണ്ടായിരുന്ന ദൈർഘ്യമേറിയ വൈകിപ്പിക്കൽ നിരവധി പരാതികൾക്കും ശക്തമായ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. കുറേ പേർക്ക് പത്ത് മാസം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു.

2025 ജൂൺ അവസാനത്തോടെ കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം ആര്‍എസ്‌എയ്ക്ക് വിജയകരമായി കൈവരിക്കാനായി.

Summary:
Two people have been arrested in connection with the fatal stabbing of a Saudi student in Britain. The incident took place near Mill Park, close to Cambridge train station.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത്...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

Related Articles

Popular Categories

spot_imgspot_img