കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. കോളേജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും മാതാപിതാക്കൾക്കെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയാണ്. കുറുപ്പംപടി പോലീസും ഫോറൻസിക് സംഘവുമാണ് പരിശോധന നടത്തുന്നത്.
കുറിപ്പിൽ മാതാപിതാക്കളോടുള്ള മാപ്പപേക്ഷമാണ് ഉള്ളതെന്നാണ് വിവരം. മറ്റ് വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.