ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ തലശ്ശേരി മാഹി ബൈപ്പാസിൽ അപകടം. ബൈപ്പാസിൽ നിന്ന് താഴേക്ക് വീണ വിദ്യാർത്ഥി മരിച്ചു. തോറ്റുമ്മൽ പുല്ല്യാട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്.സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് മുഹമ്മദ്. കൂട്ടുകാർക്കൊപ്പമെത്തിയ നിദാൽ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമിക്കു രണ്ടു മേൽപ്പാതകൾക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കുട്ടി വീണ ഉടനെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ പിതാവ് നജീബ് സൗദിയിൽ ജോലി ചെയ്യുകയാണ്.
