web analytics

മദ്രസയിൽ കയറി വിദ്യാർഥിയെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന ഉസ്താദിനും കിട്ടി തല്ല്…! സംഭവമിങ്ങനെ:

കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ മദ്രസയിൽ കയറിയ രക്ഷകർത്താവും കുട്ടിയുടെ മുത്തച്ഛനും ചേർന്ന് വിദ്യാർഥിയെ മർദിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് 10 വയസുകാരനായ വിദ്യാർഥിക്ക് മർദനമേറ്റത്.

കുട്ടിയുടെ കഴുത്തിന് പിടിച്ച് ഞെക്കിയ രക്ഷകർത്താവ് തല ഡസ്‌കിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം കണ്ട് തടസം പിടിക്കാനെത്തിയ ഉസ്താദിനും പ്രദേശ വാസിക്കും തല്ലു കിട്ടി. നാട്ടുകാർ സംഘടിച്ചതോടെ രക്ഷകർത്താവും പിതാവും ഓടി രക്ഷപെട്ടു.

എന്നാൽ മർദനമേറ്റ സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുണ്ടക്കയത്ത്
കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ: പിന്നീട് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്…!

കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് സൈബർ കുറ്റവാളികൾ പലരോടും പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആണ് സംഭവം നടന്നിരിക്കുന്നത്.

പണം അയച്ചു നൽകിയവർ പിന്നീട് സംശയം തോന്നി കന്യാസ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയതായാണ് വിവരം.

ഇതിനിടെ ഇടവകാംഗങ്ങളായ കൂടുതൽ പേരുടെ വാട്സാപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.
മുണ്ടക്കയം ഇഞ്ചിയാനിയിലുള്ള ഒരു പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീയുടെ വാട്സാപ്പ് നമ്പർ ആണ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്ന പേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ   തട്ടിപ്പുകാർക്ക് ഫോണിലെ വാട്സാപ്പിന്റെയും കോൺടാക്ടുകളുടെയും ആക്സസ് കിട്ടും. പിന്നാലെ ഇടവകാംഗങ്ങളിൽ പലരിൽ നിന്നായി പണം തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പലരും കന്യാസ്ത്രീയെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരവും തട്ടിപ്പും അറിയുന്നത്. തുടർന്ന് മുണ്ടക്കയം പൊലീസിലും, സൈബർ സെല്ലിലും പരാതി നൽകി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ

ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി...

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ...

Related Articles

Popular Categories

spot_imgspot_img