ആവി പറക്കുന്ന പുട്ട് ശരാശരി മലയാളിയുടെ ഐഡിയൽ പ്രഭാത ഭക്ഷണമാണ്. പല വിധത്തിലുള്ള പുട്ടുകൾ ഇന്ന് മലയാളിക്ക് സുപരിചിതമാണ്. മുത്താറിപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി, കപ്പ പൊടി എന്നിവ കൊണ്ടുള്ള പലതരം പുട്ടുകൾ തയ്യാറാക്കാം. പുട്ടു പ്രേമികൾക്ക് പരീക്ഷിച്ചു നോക്കാൻ പറ്റിയ വ്യത്യസ്തമായ പാചക കുറിപ്പ് പങ്കുവെക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരേപോലെ ഇഷ്ടമാകുന്ന കുറിപ്പാണിത്.
ചേരുവകൾ
പുട്ടു പൊടി – അര കപ്പ്
വെള്ളം – അര കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 1
ചിരകിയ തേങ്ങ – അര കപ്പ്
ഇടിച്ച മുളക് – അര ടേബിൾസ്പൂൺ
കറിവേപ്പില – 5
ക്യാരറ്റ് ചീകിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പുട്ടുപൊടിയിലേക്ക് കുറേശ്ശെ കുറേശ്ശെ വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക. നന്നായി മിക്സ് ചെയ്യുക. 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക.ആ സമയം കൊണ്ട് തന്നെ പുട്ട് പൊടി സോഫ്റ്റ് ആകുന്നതാണ്. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം.
ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ സവാള നീളത്തിൽ അറിഞ്ഞത് ഇട്ടു കൊടുക്കുക. വഴറ്റി എടുക്കുക. സവാളയുടെ കളർ മാറി വരുമ്പോൾ അര കപ്പ് ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക. ഇടിച്ച മുളക് അര ടേബിൾസ്പൂണും കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർക്കുക. എന്നിട്ട് എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് നന്നായി ചൂടാക്കി എടുക്കുക. ശേഷം റൂം റ്റെമ്പ്രചർറിൽ തണുക്കാൻ വെക്കുക. വഴറ്റെണ്ട ആവശ്യമില്ല.
അതിനു ശേഷം വഴറ്റി വെച്ചത് പുട്ടിന്റെ മിക്സിന് ഒപ്പം ചേർക്കുക. അതോടൊപ്പം കാരറ്റ് ചീകിയതും ഉപ്പ് ആവശ്യത്തിനു ഉള്ളതും ചേർക്കുക. എല്ലാം കൂടെ യോജിപ്പിച്ച് എടുക്കുക.
പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂണ പുട്ടു പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ. അങ്ങനെ പുട്ടുകുറ്റി നിറയുന്നതുവരെ തുടരുക. മൂടി, വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. മൂടിയിലെ സുഷിരത്തിലൂടെ ആവി വരുന്നുണ്ടെന്ന് ഉറപ്പാക്കുക. അത്തരത്തിൽ ആവി വന്നാൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം (മീഡിയം ഫ്ലാമിൽ ഏകദേശം 3 മുതൽ 5 മിനിറ്റ് വരെ). അടപ്പു തുറന്ന് പാത്രത്തിലേക്ക് പുട്ട് കുത്തി കഴിക്കാം.
പ്രത്യേകിച്ച് കറി ഒന്നും ഇല്ലാതെ തന്നെ ഈ സ്പെഷ്യൽ പുട്ട് കഴിക്കാവുന്നതാണ്.
Read More: കേന്ദ്ര സർക്കാരിന് തിരിച്ചടി; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്
Read More: പറഞ്ഞ് പറഞ്ഞ് ഒടുവിൽ മഴയെത്തി; 14 വരെ തകർത്ത് പെയ്യും; പുതിയ മുന്നറിയിപ്പ് ഇങ്ങനെ