കൊച്ചി: അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.
വിദ്യാർത്ഥിയെ ഉൾപ്പെടെ ആറോളം പേരെയാണ് നായ കടിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ നായ മറ്റു നായ്ക്കളെയും അക്രമിച്ചതായാണ് വിവരം.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ അറിയിച്ചു. പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് കുത്തനെ ഉയർത്തി; പ്രതിഷേധം വ്യാപകം
കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.
ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസോസിയേഷൻ (കോഫ് വോക് ).
ജില്ലയിലെ പലയിടത്തും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതിരിക്കെ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി ടാങ്കർ വില വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ്.









