web analytics

വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ടുവയസുകാരന് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി.

കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. തുടർന്ന് പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ ദിവസം കുട്ടനാട്ടിലും തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരാണ് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കാവാലം കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ് കുമാറിന്റെ മകൻ തേജസ് പ്രദീപിനാണ് കടിയേറ്റത്.

കൺപോളയുടെ മുകളിലും തലയ്ക്കും മുറിവേറ്റ തേജസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള കൈപ്പുഴ വീട്ടിൽ സിനുരാജിന്റെ പത്ത് വയസുള്ള മകൾ അളകനന്ദയേയും നായ ആക്രമിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

ഇന്ത്യയെ തകർക്കാൻ പാക് മണ്ണിൽ ഭീകര താവളങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎസ് റിപ്പോർട്ട്

ന്യൂഡല്‍ഹി: അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി തുടരുന്നുവെന്ന ഗൗരവകരമായ റിപ്പോർട്ട്...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img