കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം; തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പേരാമ്പ്ര ആവളയിലായിരുന്നു സംഭവം.

കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. എല്ലാവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കഴിഞ്ഞ ദിവസം കോട്ടയത്ത് കോളേജ് വിദ്യാർഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കോളജിലേക്ക് വരുന്നതിനിടെയാണ് മെഡിക്കൽ വിദ്യാർഥിനിയെ തെരുവ് നായ കടിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് സംഭവം.

അമ്മയെയും 2 മക്കളെയും കാണാതായിട്ട് 11 ദിവസം

അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിക്കാണ് നായയുടെ കടിയേറ്റത്. ലേഡീസ് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് വരവേയാണ് കൂട്ടംകൂടി നിന്ന തെരുവ് നായകളിൽ ഒരെണ്ണം വിദ്യാർഥിയെ കടിച്ചത്. പരിക്കേറ്റ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.

കേരളം ഉൾപ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും തെരുവുനായ ആക്രമണങ്ങൾ വലിയ സാമൂഹിക-ആരോഗ്യ പ്രശ്നമായി തുടരുകയാണ്.

പ്രധാന കാരണങ്ങൾ

ജനസംഖ്യ നിയന്ത്രണത്തിന്റെ അഭാവം – നായകളെ വന്ധ്യംകരിക്കാത്തത് മൂലം തെരുവുനായുകളുടെ എണ്ണം അമിതമായി വർദ്ധിക്കുന്നു.

മാലിന്യ കൂമ്പാരം – ഭക്ഷണം എളുപ്പം കിട്ടുന്നതിനാൽ നായകൾ നഗരപ്രദേശങ്ങളിൽ കൂട്ടമായി ജീവിക്കുന്നു.

ജനങ്ങളുടെ അനാസ്ഥയും തെറ്റായ ഭക്ഷണശീലങ്ങളും – പലരും തെരുവിൽ നായകൾക്ക് ഭക്ഷണം നൽകുന്നു, എന്നാൽ നിയന്ത്രണങ്ങളില്ലാതെ.

ആരോഗ്യപരമായ ഇടപെടലുകളുടെ കുറവ് – നായകളിൽ റേബീസ് വാക്സിനേഷൻ അപര്യാപ്തം.

ആക്രമണം സംഭവിച്ചാൽ ചെയ്യേണ്ടത്

വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് ഉടൻ കഴുകുക – കുറഞ്ഞത് 15 മിനിറ്റ് വരെ.

മെഡിക്കൽ സഹായം തേടുക – സർക്കാർ/സ്വകാര്യ ആശുപത്രിയിൽ ഉടൻ പോകുക.

ആവശ്യമായ വാക്സിനുകൾ എടുക്കുക – റേബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ.

മുറിവ് പരിപാലിക്കുക – ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക.

പ്രതിരോധ മാർഗങ്ങൾ

തെരുവുനായകൾക്ക് വന്ധ്യംകരണം (ABC Programme) വ്യാപകമായി നടപ്പിലാക്കുക.

നായകൾക്ക് റേബീസ് വാക്സിനേഷൻ ഉറപ്പാക്കുക.

മാലിന്യ സംസ്കരണം ശക്തമാക്കുക.

പൊതു ബോധവൽക്കരണം – നായകളെ പ്രകോപിപ്പിക്കാതിരിക്കുക, കുട്ടികളെ ജാഗ്രത പുലർത്താൻ പഠിപ്പിക്കുക.

Summary:
Kozhikode: Five people were injured in a stray dog attack at Perambra, Avala, in Kozhikode district.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

Related Articles

Popular Categories

spot_imgspot_img