web analytics

തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം ജില്ലയിൽ തന്നെ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഇനിയില്ല

തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം ജില്ലയിൽ തന്നെ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഇനിയില്ല

തിരുവനന്തപുരം: തെരുവുനായ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ഇനി അതത് ജില്ലകളിൽ തന്നെ ലഭ്യമാകും. 

ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അധ്യക്ഷനായ ജില്ലാതല സമിതികൾ പ്രവർത്തനം ആരംഭിച്ചു. 

ഇതോടെ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചു.

ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ചെയർമാനായുള്ള സ്‌ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെൻഡേഷൻ കമ്മിറ്റി (SDVCRC)യിൽ ജില്ലാ മെഡിക്കൽ ഓഫീസർ, 

ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളാണ്. പരാതികൾ തപാൽ വഴിയോ നേരിട്ടോ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ സമർപ്പിക്കാം.

2024 മേയ് 9ന് തെരുവുനായ ആക്രമണ കേസുകൾ അതത് ഹൈക്കോടതികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 

തുടര്‍ന്ന്, മൃഗങ്ങളുടേയും ഉരഗങ്ങളുടേയും മറ്റ് ജീവികളുടേയും ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ 2024 ഡിസംബർ 18ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല സമിതികൾ രൂപീകരിച്ചത്.

മുന്‍പ് സിരിജഗൻ കമ്മിറ്റിയിലേക്ക് കൈമാറിയിരുന്ന 11,000 പരാതികൾ ജില്ലതിരിച്ച് ബന്ധപ്പെട്ട ലീഗൽ സർവീസ് അതോറിറ്റികൾക്ക് കൈമാറി.

 2016ൽ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച സിരിജഗൻ കമ്മിറ്റി ഇതുവരെ ഏകദേശം 4,000 പേർക്ക് സഹായം അനുവദിച്ചിട്ടുണ്ട്.

തെരുവുനായ ആക്രമണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ 530 പരാതികൾ ലഭിച്ചു.

 പരിക്കിന്റെ ഗുരുതരത, ഇരയുടെ പ്രായം, സ്ഥിരവൈകല്യം, തൊഴിൽ നഷ്ടം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് നഷ്ടപരിഹാരം അനുവദിക്കുക. 

സിരിജഗൻ കമ്മിറ്റി പരമാവധി 33 ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

Compensation for victims of stray dog attacks in Kerala will now be processed at the district level. District Legal Services Authority–led committees have become operational, replacing the Justice Sirijagan Committee. Complaints can be filed locally, and compensation will be decided based on injury severity, age, disability, and loss of livelihood. In Thiruvananthapuram alone, over  complaints were received in two months.

stray-dog-attack-compensation-district-level-kerala

stray dog attack, compensation, Kerala, legal services authority, district committee, Thiruvananthapuram, Supreme Court, High Court

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

തണ്ണിമത്തൻ എണ്ണ, മുടിക്കും ചർമത്തിനും മികച്ചത്

നമ്മൾ സാധാരണ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരുക്കൾ കളയാറാണ് പതിവ്. എന്നാൽ ഈ...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ആനിയെ “റോസ്റ്റ്” ചെയ്ത് ഇൻഫ്ലുവൻസേഴ്സ്… ബോഡി ഷെയിമിങ്ങും ഫെമിനിസവും: നടി ആനിയും മകൻ റുഷിനും തമ്മിലെ സംഭാഷണം വൈറൽ

ആനിയെ “റോസ്റ്റ്” ചെയ്ത് ഇൻഫ്ലുവൻസേഴ്സ്… ബോഡി ഷെയിമിങ്ങും ഫെമിനിസവും: നടി ആനിയും...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

Related Articles

Popular Categories

spot_imgspot_img