web analytics

ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ്; 100 വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന കൊടുങ്കാറ്റായി മാറിയേക്കാം; ഈ സ്ഥലങ്ങളിൽ അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2

ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി എയോവിന്‍ മാറിയയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. Storm Éowyn leaves Britain in a state of concern

നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് വെയിൽസ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കാൻ സാധ്യത. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകുന്നു.

വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കൻ അയർലൻഡ് മുഴുവനും, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന് അങ്ങേയറ്റം അപകട സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

Related Articles

Popular Categories

spot_imgspot_img