വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച്
വീണ്ടും വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. , യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം.
കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നു.
നിലവിൽ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് നടന്നുവരുന്നത്. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്.
നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കല്ലേറിൽ ചില്ല് തകർന്നതുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വലിയ ആഘോഷങ്ങളോടെയാണ് റെയിൽവേ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ അനുവദിച്ചത്.
ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു; ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ച് മറിച്ചു
ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ ആണ് സംഭവം.
സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്. കുട്ടികളടക്കം 19 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റിയതായാണു വിവരം.
രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.