കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു.(Steel bomb found from road side in Kannur)
ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു ഇന്നലെ ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നതാണ്.
Read Also: പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തും; സൂചനകൾ നൽകി ഷാഫി പറമ്പിൽ
Read Also: 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങി; വലയിലാക്കി ഡിആര്‍ഐ