ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് മോഷ്ടിച്ചത്
പട്ന: കല്ലറ തുറന്ന് തലയോട്ടി മോഷ്ട്ടി രണ്ട് പേർ പിടിയിൽ. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം നടന്നത്. അസറഫ് നഗർ ഗ്രാമത്തിലെ ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് മോഷ്ടിച്ചത്.(Stealing human skulls from graveyard; two arrested)
ആറ് മാസം മുന്‍പ് സംസ്‌കാരം നടന്ന മാതാവിന്റെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതിന് തുടർന്ന് മകന്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെ സംഭവങ്ങളുടെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് വർഷങ്ങൾക്കിടയിൽ സംസ്കരിച്ച ആറിലധികം തലയോട്ടികൾ കൂടി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അടുത്തിടെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കാണാതാവുകയും, വികൃതമാക്കിയ നിലയിൽ തലയോട്ടിയില്ലാതെ കുട്ടിയുടെ മൃതദേഹം തിരിച്ച് കിട്ടുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സരൈയാ, ബോറാ ഗ്രാമങ്ങളില്‍ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിൽ തലയോട്ടികൾ മോഷ്ടിച്ചത് തങ്ങളാന്നെന്നും മന്ത്രവാദത്തിൻ്റെ മറവിൽ ആളുകളിൽ നിന്ന് പണം തട്ടാനാണ് തലയോട്ടികൾ ഉപയോഗിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന തലയോട്ടികൾ പിടിച്ചെടുത്തു.