ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. രാ​ഗേ​ഷി​ൻറെ വീ​ട്ടി​ൽ വി​ജി​ല​ൻ​സിന്റെ റെ​യ്ഡ്; പിടിച്ചെടുത്തത് നൂ​റി​ലേ​റെ രേ​ഖ​ക​ൾ

ത​ല​ശേ​രി: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷി​ൻറെ വീ​ട്ടി​ൽ സംസ്ഥാന വി​ജി​ല​ൻ​സിന്റെ റെ​യ്ഡ്. റെ​യ്ഡി​ൽ നൂ​റി​ലേ​റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

25 ല​ക്ഷ​ത്തി​ൻറെ സ്ഥി​ര നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നാ​ല് സ്ഥ​ല​ങ്ങ​ളു​ടെ രേ​ഖ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടിട്ടുണ്ട്. ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് നി​ല​വി​ലു​ള്ള​പ്പോ​ൾ ത​ന്നെ ബാ​ങ്കി​ൽ നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത നൂ​റി​ലേ​റെ രേ​ഖ​ക​ൾ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റുമണിയോടെ തുടങ്ങിയ റെ​യ്ഡ് രാ​ത്രി പ​ത്തി​നാ​ണ് അ​വ​സാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സെ​ൽ എ​സ്പി കെ.​പി. അ​ബ്ദു​ൾ റ​സാ​ഖി​ൻറെ നേ​തൃ​ത്വ​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് വി​ജി​ല​ൻ​സ്ഉദ്യോ​​ഗസ്ഥർ രാ​ഗേ​ഷി​ൻറെ വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പ​ല ത​വ​ണ രാ​ഗേ​ഷ് വി​ജി​ല​ൻ​സ് സം​ഘ​വു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

വി​ജി​ല​ൻ​സ് സം​ഘ​ത്തോ​ടൊ​പ്പം ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള മ​റ്റ് ഉ​ദ്യാ​ഗ​സ്ഥ​രും സൈ​ബ​ർ വി​ദ​ഗ്ധ​രും ഉ​ണ്ടാ​യി​രു​ന്നു. ഡി​വൈ​എ​സ്പി​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, ര​മേ​ശ്, ഗ​ണേ​ഷ​ൻ, സി​ഐ​മാ​രാ​യ അ​നൂ​പ്, ഷം​ജി​ത്ത്, രാ​ജേ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കി.

spot_imgspot_img
spot_imgspot_img

Latest news

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ റാഗിങ്; പ്രതികൾ റിമാൻഡിൽ

കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി...

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം...

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

Other news

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു....

സ്വകാര്യ സർവകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ...

ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു....

ഗില്ലൻ ബാരി സിൻഡ്രോം; മുംബൈയിലെ ആദ്യ മരണം സ്ഥിരീകരിച്ചു , ഇതോടെ ആകെ മരണം 8 ആയി

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട്...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

നേന്ത്രപ്പഴ വില സർവകാല റെക്കോഡിലേക്ക്

ചെ​റു​വ​ത്തൂ​ർ: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ നേ​ന്ത്ര​പ്പ​ഴ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്. കി​ലോ​ക്ക് 50നും...

Related Articles

Popular Categories

spot_imgspot_img