വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ…അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ

ആലപ്പുഴ: പാർട്ടിയുമായി അകന്നു നിൽക്കുന്ന സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ.

ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ സന്ദർശനം നടത്തിയത്. ജി സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയരാജൻ സുധാകരനെ സന്ദർശിച്ചത്.

വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ എന്നും അന്നു മുതൽ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭുവനേശ്വരന്റെ സഹോദരൻ എന്ന നിലയിൽ കൂടി കുടുംബത്തെ കണ്ടു സ്നേഹാന്വേഷണം നടത്താൻ എത്തിയതാണെന്നും ജയരാജൻ മാധ്യമങ്ങളോട്പറഞ്ഞു.

സുധാകരന്റെ വീട്ടിൽ അരമണിക്കൂറോളം ചെലവഴിച്ച ശേഷമാണു പി ജയരാജൻ മടങ്ങിയത്. സുധാകരന് കുറച്ചധികം പുസ്തകങ്ങളും സമ്മാനിച്ചു. കായംകുളം കരിമുളയ്ക്കലിലായിരുന്നു ഭുവനേശ്വരൻ അനുസ്മരണം നടന്നത്. സുധാകരനെ പാർട്ടി പരിപാടികളിൽ നിന്ന് അകറ്റിനിർത്തുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴാണു വിജയരാജൻ്റെ കൂടിക്കാഴ്ച.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

Related Articles

Popular Categories

spot_imgspot_img