web analytics

വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; പോലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്

പാലക്കാട്: റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും. പോലീസ് ലാത്തിവീശിയതിനെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.

സ്ത്രീകളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ചിലർ കുഴഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ ‘മൂന്നാംവരവ് 3.0’ എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയിൽ സൗജന്യമായിട്ടായിരുന്നു പ്രവേശനം.

കോട്ടമൈതാനത്തെ വേദിയിലേക്ക് വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. തുടർന്ന് മൂന്ന് പാട്ട് പാടി വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.

എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് കടക്കുകയായിരുന്നു. മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പരിപാടിക്കെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍ ന്യൂഡൽഹി: സഞ്ജു...

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ...

മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ

മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത്...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ‘ഇരട്ട ചക്രവാതച്ചുഴി’ വരുന്നു, വെള്ളിയാഴ്ച വരെ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ അപ്രസക്തമാക്കുന്ന രീതിയിലുള്ള ശക്തമായ...

Related Articles

Popular Categories

spot_imgspot_img