നിങ്ങളുടെ ബോർഡിങ്‌ പാസ്സിൽ ‘ssss’ എന്ന ഈ എഴുത്തുണ്ടോ? ഉണ്ടാകരുതേ എന്ന് എല്ലാ യാത്രക്കാരും പ്രാർത്ഥിച്ചു പോകും ! അത്രയ്ക്കുണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ !

വിമാന ടിക്കറ്റ് എടുക്കുമ്പോൾ തങ്ങളുടെ ടിക്കറ്റിൽ ഈ നാല് ‘എസ്’ കള്‍ ഉണ്ടാകരുതേയെന്നാണ് ഓരോ യാത്രക്കാരന്റെയും പ്രാര്‍ത്ഥന.
ടിക്കറ്റിൽ ssss എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ ഫ്ലൈറ്റ് ഗെയ്റ്റിലേക്കുള്ള യാത്ര ദുഷ്കരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ssss’ in flight ticket will lead to these problms

ടിക്കറ്റില്‍ ഇത് വന്നാല്‍ മിക്ക യാത്രക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ ചെയ്യാനും കഴിയുകയില്ല. മാത്രമല്ല, ഏജന്റില്‍ നിന്നും നിങ്ങൾ പ്രിന്റഡ് ടിക്കറ്റ് കരസ്ഥമാക്കേണ്ടതായും വരും.

സെക്കന്‍ഡറി സെക്യൂരിറ്റി സ്‌ക്രീന്‍ സെലെക്ഷന്‍ എന്നത് സൂചിപ്പിക്കുന്ന ഈ 4 s കൾ ചില യാത്രക്കാരെ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനായി അമേരിക്കയിലെ സുരക്ഷാ അധികൃതര്‍ എടുത്ത ഒരു നടപടിയാണ് എന്ന് മുതിര്‍ന്ന ഏവിയേഷന്‍ എഴുത്തുകാരനായ സാഷ് ഗ്രിഫ് പറയുന്നു.

പ്രത്യേക കാരണങ്ങള്‍ പറയാതെ തന്നെ ചില യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ്സില്‍ ഇത് കാണാനാകും. ബോര്‍ഡിംഗ് പാസ്സില്‍ ഇത് ഉണ്ടെങ്കിൽ അതിനര്‍ത്ഥം നിങ്ങള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ അധിക സുരക്ഷാ പരിശോധനക്ക് വിധേയമാകണം എന്നാണ്.

അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം, ഒരു TSA ഏജൻ്റ് പേപ്പർ വർക്ക് പൂരിപ്പിക്കുകയും നിങ്ങൾ ഉചിതമായ രീതിയിൽ സ്ക്രീനിംഗ് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കാൻ നിങ്ങളുടെ ബോർഡിംഗ് പാസ് സ്റ്റാമ്പ് ചെയ്യുകയും വേണം. നിങ്ങൾക്ക് സ്റ്റാമ്പ് ലഭിച്ചില്ലെങ്കിൽ, ഗേറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ കാലതാമസം നേരിടാം.

ക്രമരഹിതമായ പരിശോധന ലിസ്റ്റ് തയ്യാറാക്കല്‍, വണ്‍ – വേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്യല്‍, പണം നല്‍കി ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കല്‍ അല്ലെങ്കില്‍ റെഡ് ലിസ്റ്റിലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര തുടങ്ങിയവയൊക്കെ നാല് ‘എസ്’ കള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പാസ്സില്‍ വരുന്നതിന് കാരണമായേക്കാം.

എന്നാൽ,അതിനു പുറകിലെ കാരണം സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ഹോം ലാന്ദ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img