web analytics

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം നാളെ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം നാളെ പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പി.​ആ​ർ ചേം​ബ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുമെന്ന് അറിയിച്ചു. കേ​ര​ള​ത്തി​ലെ 2964 ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ൾ​ഫി​ലെ ഏ​ഴും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 427021 പേ​രാ​ണ്​ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യിരിക്കുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം 99.69 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതിനൊപ്പംതന്നെ പ്രഖ്യാപിക്കും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഫ​ലം ല​ഭ്യ​മാ​കും.

2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ പ്രകാരം മേയ് 24 ട്രയൽ അലോട്ട്മെന്റ് , ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് , ജൂൺ 10 രണ്ടാം അലോട്ട്മെന്റ് , ജൂൺ 16 ന് മൂന്നാം അലോട്ട്മെന്റ് എന്നിവ നടക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img