web analytics

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ; ചോദ്യപേപ്പർ ഇന്നെങ്കിലും കിട്ടുമോ?

തിരുവനന്തപുരം: മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല.

ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ ചോദ്യപേപ്പർ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. സാധാരണയായി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം.

ഷൊർണൂരിലെ പ്രസിലാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന് ഉച്ചകഴിഞ്ഞ് പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുന്ന ചോദ്യപേപ്പർ അവിടെ നിന്നാണ് സ്കൂളുകളിൽ വിതരണം ചെയ്യുന്നത്.

പൊതുപരീക്ഷയുടെ അതേ രഹസ്യസ്വഭാവം മോഡലിലും അച്ചടിക്കാര്യത്തിൽ ഉൾപ്പെടെ പാലിക്കാറുണ്ട്.

21നാണ് മോഡൽ പരീക്ഷ തീരുന്നത്. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പൊതുപരീക്ഷ.
അതേസമയം, ചോദ്യപേപ്പർ എല്ലാ ജില്ലയിലും വിതരണം ചെയ്തിട്ടുണ്ടെന്ന് പരീക്ഷാഭവൻ അറിയിച്ചു.

ഓരോ വിഷയത്തിനും സ്പെയറായി നൽകുന്ന 20 ശതമാനം ചോദ്യപേപ്പറിന്റെ വിതരണം മാത്രമേ പൂർത്തിയാകാനുള്ളൂ. ബുധനാഴ്ച മുതൽ നടക്കുന്ന പരീക്ഷകളുടെ സ്പെയർ ചോദ്യപേപ്പറുകളുടെ വിതരണം ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്നും അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ...

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ റാപ്പർ വേടനെ...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്റ്റാലിനും ഉദയനിധിയും മത്സരരംഗത്ത്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അക്ഷരാർത്ഥത്തിൽ ചടുലമായ നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ....

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

രമ്യ ഹരിദാസിന്റെ ‘ഇന്ദിരാ ബസ്’ കുടുങ്ങുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഷോക്ക്’ നടപടി; ചിറയിൻകീഴിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

തിരുവനന്തപുരം: ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് സംഘടിപ്പിച്ച...

Related Articles

Popular Categories

spot_imgspot_img