മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

ശ്രീനഗർ: മൂന്ന് മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യവും, ജമ്മു കശ്മീർ പൊലീസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ മഹാദേവ് എന്ന ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്.

സൈനിക വൃത്തങ്ങളാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ശക്തമായ ഏറ്റുമുട്ടൽ. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടിൽ സംശയാസ്പദമായ ആശയവിനിമയം സൈനിക സംഘം പിന്തുടർന്നിരുന്നു – അതിന്റെ തുടർച്ചയായാണ് നടപടി.

വധിച്ച മൂന്ന് ഭീകരരിൽനിന്ന് നിരവധി ഗ്രനേഡുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. അവർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാകാമെന്നാണ് കരുതപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ എല്ലാവരും “പ്രധാനപ്പെട്ട ആളുകളാണ്” എന്നുമാണ് സൈനിക വൃത്തങ്ങളുടെ പ്രതികരണം.

ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഈ ഏറ്റുമുട്ടലുണ്ടായത്, എന്നതിനാൽതന്നെ അതിനൊരു പ്രധാന രാഷ്ട്രീയവും ഭീകരവിരുദ്ധ താത്പര്യവുമുണ്ട്. ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഒടുവിൽ ഏറ്റുപറച്ചിൽ. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇപ്പോൾ ഇത്തരമൊരു ഏറ്റുപറച്ചിൽ നടത്തിയിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മനോജ് സിൻഹ ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമായ കാര്യമാണ്.

നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. വലിയ ഒരു സുരക്ഷ വീഴ്ച ഉണ്ടായി എന്ന് നിസംശയം പറയാം.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണം ഉണ്ടാകില്ല എന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുകൊണ്ട് തന്നെ പഹൽഗാമിൽ സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് വലിയ വീഴ്ചയാണെന്നും മനോജ് സിൻഹ പറഞ്ഞു.

ഹൽഗാമിൽ നടന്നത് പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണം
പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഇതുകൊണ്ടെന്നും ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയാൻ കഴിയില്ല.

കശ്മീരിൽ സമാധാനം ഉണ്ടാകരുത് എന്നാണ് പാക്കിസ്ഥാൻ ആഗ്രഹം. എന്നാൽ ജനങ്ങൾ തന്നെ ഇതിനെ എതിർത്ത് തോൽപ്പിക്കും.

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനുള്ള വലിയ തിരിച്ചടി ആയിരുന്നു. അതിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും നടത്താൻ പാകിസ്ഥാൻ തീാവ്രവദികൾക്ക് ധൈര്യം വന്നിട്ടില്ലെന്നും മനോജ് സിൻഹ വ്യക്തമാക്കി.

പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിൻഹ, സംഭവം സുരക്ഷ വീഴ്ച തന്നെയാണെന്ന്നിസംശയം പറയാമെന്നും കൂട്ടിച്ചേർത്തു.

പഹൽഗാമിൽ സംഭവിച്ചതെന്തോ അത് ദൗർഭാഗ്യകരമായ ഒരു കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം.

ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതായിരുന്നു പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്.

അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യത്തിനുള്ള ഒരു സാധ്യതയോ സൗകര്യമോ സ്ഥലമോ ഉണ്ടായിരുന്നില്ല.

2020 ൽ അധികാരമേറ്റ ജമ്മു കശ്മീരിന്റെ രണ്ടാമത്തെ എൽജി ഞെട്ടിപ്പിക്കുന്ന ഒരു വിശദാംശമാണ് സുരക്ഷ സേനയുടെ അസാന്നിധ്യത്തെ കുറിച്ചു ഇപ്പോൾ വെളിപ്പെടുത്തിയത്.

ആക്രമണം നടന്ന സ്ഥലം തുറന്ന പുൽമേടാണെന്നും അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാൻ തക്ക സൗകര്യമോ സ്ഥലമോ ഇല്ലായിരുന്നുവെന്നാണ് മനോജ് സിൻഹ പറഞ്ഞത്.

പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നതെന്നും മനോജ് സിൻഹ പറഞ്ഞു. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താനായി മനഃപൂർവമുള്ള പ്രഹരമായിരുന്നു അതെന്നാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്.

കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നുവെന്നും ലഫ്റ്റനന്റ് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണെന്നാണ് മനോജ് സിൻഹ പറയുന്നത്.

താഴ്വരയിലെ ബന്ദുകളും കല്ലെറിയൽ സംഭവങ്ങളും കഴിഞ്ഞ കാല സംഭവങ്ങളായി മാറിയെന്നും മനോജ് സിൻഹ കൂട്ടിച്ചേർത്തു.

”വർഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാകിസ്ഥാൻ ഇതുവഴി ലക്ഷ്യമിട്ടത്. ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാകണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

വിനോദസഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിയെത്തുകയാണ്. കശ്മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാകിസ്ഥാൻ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു.

തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ല എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങൾ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾ. ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ല”

English Summary:

Security forces neutralized three Pakistani terrorists in Srinagar suspected to be involved in the Pahalgam attack that killed 26. The joint operation, named ‘Operation Mahadev’, recovered grenades and weapons. The mission continues.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img