കൊളംബൊ: ട്വിസ്റ്റും ടേണും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിംഗ് നിര പിടിച്ചുക്കെട്ടിയത്.Sri Lanka beat India to a draw in the first ODI
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയത്തിന്റെ വക്കില്‍ നിന്നും കളി ടൈയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ടീം ഇന്ത്യ.
അല്‍പ്പം വിയര്‍ത്താണെങ്കിലും മല്‍സരത്തില്‍ ഇന്ത്യ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിയിരുന്നു. രണ്ടു വിക്കറ്റ് കൈയിലുള്ളപ്പോള്‍ ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രം മതിയായിരുന്നിട്ടും ഇന്ത്യക്കു അതു നേടിയെടുക്കാന്‍ സാധിച്ചില്ല. പുതിയ കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇതു തീര്‍ച്ചയായും അലട്ടുക തന്നെ ചെയ്യും.
സ്കോർ ശ്രീലങ്ക- 230/8, ഇന്ത്യ 230/10.കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് വേണ്ടി ദുനിത് വെല്ലാലഗെ (65 പന്തില്‍ പുറത്താവാതെ 66),പതും നിസ്സങ്ക (56) എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.24 റൺസെടുത്ത വാനിന്ദു ഹസരംഗയാണ് ലങ്കൻ നിരയിൽ മറ്റൊരു ടോപ് സ്കോറർ.
ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ നന്നായി തുടങ്ങിയ ഇന്ത്യ പിന്നീട് ഉത്തരവാദിത്തം മറക്കുകയായിരുന്നു. 47 പന്തിൽ 58 റൺസെടുത്ത നായകൻ രോഹിത് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. മദ്ധ്യനിര അപ്പാടെ നിറം മങ്ങിയ മത്സരത്തിൽ ശിവം ദുബെ (25) -അക്സർ പട്ടേൽ(33) കൂട്ടുക്കെട്ടാണ് വിജയ പ്രതീക്ഷ നൽകിയത്.
ശുഭ്മാൻ ഗിൽ(16), വിരാട് കോലി(24), വാഷിംഗ്ടൺ സുന്ദർ(5), ശ്രേയസ് അയ്യർ (23) എന്നിവർ നിറം മങ്ങിയപ്പോൾ കെ.എൽ രാഹുൽ(31) ഭേദപ്പെട്ട പ്രകടം പുറത്തെടുത്തു.ജയിക്കാൻ ഒരു റൺസ് വേണ്ടപ്പോൾ ദുബെ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
48ാം ഓവര്‍ ബൗള്‍ ചെയ്തത് ലങ്കന്‍ നായകന്‍ ചരിത് അസലെന്‍കയാണ്. ആദ്യത്തെ രണ്ടു ബോളിലും ദുബെയ്ക്കു റണ്‍സ് ലഭിച്ചില്ല, എന്നാല്‍ മൂന്നാമത്തെ ബോള്‍ അദ്ദേഹം എക്‌സ്ട്രാ കവറിലൂടെ മികച്ചൊരു ഷോട്ടിലൂടെ ബൗണ്ടറി കടത്തി.
ഇതോടെ സ്‌കോര്‍ തുല്യം. ഇന്ത്യ ജയിച്ചെന്നുറപ്പിച്ച നിമിഷം. ഡ്രസിങ് റൂമില്‍ പുതിയ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും ചിരിക്കുന്നതും കാണാമായിരുന്നു. അടുത്ത ബോള്‍ പ്രതിരോധിക്കാന്‍ ദുബെ ശ്രമിച്ചെങ്കിലും പാഡിലാണ് തട്ടിത്തെറിച്ചത്.
അസലന്‍ക വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നല്‍കിയില്ല. ഇതിനിടെ ദുബെയും സിറാജും ഓരോ റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. പക്ഷെ അസലന്‍ക എല്‍ബിഡബ്ല്യുവിനായി റിവ്യു എടുക്കുകയായിരുന്നു.
റീപ്ലേയില്‍ അതു ഔട്ട് വിധിക്കപ്പെടുകയും ചെയ്തു. സ്‌കോര്‍ അപ്പോഴും ടൈ തന്നെ. ഒരു വൈഡെറിഞ്ഞാല്‍ പോലും ഇന്ത്യക്കു ജയിക്കാം. പുതുതായി ക്രീസിലെത്തിയ അര്‍ഷ്ദീപ് സിങാണ് സ്‌ട്രൈക്ക് നേരിട്ടത്.
സിംഗിളെടുത്ത് വിജയ റണ്‍സ് നേടാന്‍ ശ്രമിക്കാതെ അര്‍ഷ്ദീപ് സ്ലോഗ് സ്വീപ്പിലൂടെ ഒരു വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ബോള്‍ നേരെ താരത്തിന്റെ കാലിലാണ് പതിച്ചത്.
ലങ്കയുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇന്ത്യക്കു ഇതു ശരിക്കും ഷോക്കായപ്പോള്‍ ലങ്ക വലിയ ത്രില്ലിലുമായിരുന്നു.
അര്‍ഷ്ദീപ തന്നെയാണ് കളി തോല്‍പ്പിച്ചതെന്നു നിസംശയം പറയാം. കാരണം 14 ബോളില്‍ ഒരു റണ്‍സ് മാത്രം ആവശ്യമെന്നിരിക്കെ അത്തരമൊരു റിസ്‌കി ഷോട്ട് കളിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ അര്‍ഷ്ദീപിന്റെ മണ്ടത്തരം ഇന്ത്യയെ ചതിക്കുകയായിരുന്നു. വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും അര്‍ഷ്ദീപ് നേരിടുന്നത്.
അര്‍ഷ്ദീപ് സിങ് എന്തു ചെയ്യാനാണ് അവിടെ ശ്രമിച്ചത്? എന്തൊരു മണ്ടത്തരമാണ് താരം കാണിച്ചത്. ഗൗതം ഗംഭീര്‍ അയാള്‍ക്കു കുറച്ച് സാമാന്യബുദ്ധി പറഞ്ഞ് കൊടുക്കണം.
ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ വിക്കറ്റുകളിലേക്കു മാത്രമെറിഞ്ഞ അസലന്‍കയ്‌ക്കെതിരേ എന്തിനാണ് അര്‍ഷ്ദീപ് സിക്‌സറിനു ശ്രമിച്ചതെന്നു യാതൊരു ഐഡിയയുമില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.