കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ, അവർ മുമ്പ് ആറ്റുകാൽ കുത്തിയോട്ടത്തെ വിമർശിച്ച പരാമർശം വീണ്ടും ചർച്ചയാകുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയം ഉയർത്തിക്കാട്ടിയത്.
ശ്രീലേഖ നേരത്തെ, കുത്തിയോട്ടം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ആചാരമാണെന്നും ദേവീ പ്രീതിക്കായി കുട്ടികളുടെ രക്തം എടുക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും വിമർശിച്ചിരുന്നു.
കുട്ടികളുടെ സമ്മതമില്ലാതെ നടക്കുന്ന അനുഷ്ഠാനം ‘ആൺകുട്ടികളുടെ തടവറ’ക്ക് തുല്യമാണെന്നും, ഇത്തവണ കുത്തിയോട്ടത്തോടുള്ള പ്രതിഷേധമായി പൊങ്കാല അർപ്പിക്കില്ലെന്നും അവർ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു.
ഈ പരാമർശത്തിന് പിന്നാലെ ബാലാവകാശ കമ്മീഷൻ കുത്തിയോട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുള്ള പ്രതികരണമായി സംഘപരിവാർ സംഘടനകൾ മുസ്ലിം സമുദായത്തിലെ സുന്നത്ത് കല്യാണത്തിനെതിരെയും പരാതി നൽകിയതോടെ വിഷയം ദേശീയതലത്തിൽ അടക്കം ചർച്ചയായി, കമ്മീഷൻ വിവാദത്തിലുമായിരുന്നു.
ഇതേ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. “ആറ്റുകാൽ പൊങ്കാലയെയും കുത്തിയോട്ടത്തെയും എതിർത്ത് ബാലാവകാശ കമ്മീഷനിൽ കേസെടുപ്പിച്ച ശ്രീലേഖയ്ക്ക് വേണ്ടിയാണോ ഹിന്ദു സംഘടനകൾ പ്രവർത്തിക്കുന്നത്?” എന്നായിരുന്നു സന്ദീപിന്റെ ചോദ്യം.
ആചാരത്തിന്റെ പേരില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണ് കുത്തിയോട്ടത്തിലൂടെ ചെയ്യുന്നത് എന്നായിരുന്നു ശ്രീലേഖയുടെ വിമര്‍ശനം. ദേവീ പ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണ്.
ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണം. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആണ്‍കുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരുമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.
നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ തന്റെ ബ്ലോഗിലൂടെ പറഞ്ഞിരുന്നു.
ശ്രീലേഖയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ കുത്തിയോട്ടത്തിന് എതിരെ കേസെടുത്തിരുന്നു. പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ മുസ്ലിം സമുദായത്തിലെ സുന്നത്ത് കല്ല്യാണത്തിനെതിരെ പരാതി നല്‍കി. ഇതോടെ ബാലാവകാശ കമ്മീഷന്‍ വെട്ടിലാവുകയും ചെയ്തു.
ബിജെപി പ്രമുഖരെ രംഗത്തിറക്കി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്, അതിനിടയിൽ ശ്രീലേഖയുടെ പഴയ നിലപാടുകൾ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുകയാണ്.
English Summary
The BJP has fielded former DGP R. Sreelekha as its candidate in the Sasthamangalam ward of Thiruvananthapuram Corporation.
sreelekha-bjp-candidate-attukal-kuthiyottam-controversy-sandeep-varier-response
R Sreelekha, BJP, Sasthamangalam, Thiruvananthapuram Corporation, Kuthiyottam, Attukal Pongala, Sandeep Varier, Child Rights Commission, Kerala politics, Hindu rituals controversy









