web analytics

ശ്രീനാരായണ ഗുരു ജയന്തി;ചതയ ദിനം ആര്‍ഭാടമില്ലാതെ ആഘോഷിക്കണമെന്ന് ശിവഗിരിമഠം

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ഓഗസ്റ്റ്20 നു ആര്‍ഭാടരഹിതമായും ഭക്തിപൂര്‍വ്വവും ആഘോഷിക്കണമെന്ന് ശിവഗിരിമഠം.Sree Narayana Guru Jayanti; Sivagiri Math to celebrate Chathaya day without pomp

സന്ധ്യയ്‌ക്ക് വയനാട്ടില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും ശാന്തി ദീപം തെളിക്കണം. കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കണം.

കഴിഞ്ഞദിവസം ചേര്‍ന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികള്‍ ഒഴിവാക്കി ആത്മീയ പരിപാടികളോടെ ജയന്തി ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ജയന്തി ദിവസം രാവിലെ 6 മുതല്‍ 6.30 വരെ തിരു അവതാര മുഹൂര്‍ത്ത പൂജ, തുടര്‍ന്ന് നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ സംഘടിപ്പിക്കാം.

ഗുരുജയന്തിക്ക് പതിവായി നടത്തുന്ന ഘോഷയാത്ര ആര്‍ഭാടരഹിതമായി നാമസങ്കീര്‍ത്തനശാന്തി യാത്രയായി എല്ലാവരും സംഘടിപ്പിക്കണം.

ചിങ്ങം ഒന്നു മുതല്‍ കന്നി ഒമ്പത് വരെ നടത്തുന്ന ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യയജ്ഞവും ജയന്തിക്ക് ഒരാഴ്ചയ്‌ക്കു മുമ്പായി ശ്രീനാരായണ ജയന്തി വാരോഘോഷവും സംഘടിപ്പിക്കേണ്ടതാണെന്നും ശിവഗിരിമഠം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

Related Articles

Popular Categories

spot_imgspot_img