ഏഴുമാസമായി ശമ്പളമില്ല, അതു കൊണ്ട് ഓഫീസില്‍ എത്താന്‍ നിവര്‍ത്തിയില്ല. എസ്പിയുടെ നോട്ടീസിന് പോലീസുകാരൻ നൽകിയ മറുപടിയാണിത്.SP’s notice to suspended policeman to appear for investigation; reply note to the same notice
പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം അടക്കമുള്ള വഴിവിട്ട ഇടപാടുകള്‍ തുറന്നുപറയുന്ന ഉമേഷ് വളളിക്കുന്ന് എന്ന പോലീസുകാരനാണ് എസ്പി ഓഫീസില്‍ നിന്നുള്ള കത്തിന് ഇത്തരമൊരു മറുപടി നല്‍കിയത്.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറീസ് പണിഷ്‌മെന്റ് ആന്റ് അപ്പീല്‍ നിയമത്തിലെ ചട്ടം 14 പ്രകാരമുള്ള വിശദമായ അന്വേഷണത്തിന് എസ്പി ഓഫീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
പ്രത്യേക ദൂതന്‍ വഴി കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. എന്നാൽ ഇതിന് അതേ നോട്ടീസില്‍ തന്നെ എഴുതി നല്‍കിയ മറുപടിയിലാണ് ശമ്പളം ലഭിക്കാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ഉമേഷ് അറിയിച്ചത്.
“7 മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നു” – എന്നതായിരുന്നു മറുപടി പാചകം.
![](https://news4media.in/wp-content/uploads/2024/06/1000166785-666x1024.jpg)
ഉമേഷിന്റെ വെളിപ്പെടുത്തലുകള്‍ ദുര്‍നടപ്പായും പോലീസിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തികളായും ചിത്രീകരിച്ച് പലവട്ടം സസ്പെൻഷൻ അടക്കം നടപടികൾ എടുത്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇപ്പോഴും സസ്പെൻഷനിലാണ്.
അതിൻ്റെ ഭാഗമായി വിളിപ്പിച്ചതിന് മറുപടിയാണ് ഇങ്ങനെ നൽകിയിരിക്കുന്നത്.
വകുപ്പുതല നടപടികള്‍ നടക്കുന്നതിനാല്‍ ഉമേഷിന്റെ ശമ്പളം തടഞ്ഞിരിക്കുകയാണ്. ഇതിലെ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ പോലീസുകാരോടുള്ള മോശം പെരുമാറ്റം, ജോലി സമ്മര്‍ദ്ദം, സേനയ്ക്കുളളില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലാണ് ഉമേഷ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്.
ഒപ്പം ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളും പരാമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പരാതിയായി ഉമേഷ് ഇമെയിൽ അയക്കുകയും ചെയ്തു. ഇങ്ങനെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നത് അച്ചടക്ക ലംഘനമാണെന്ന കാണിച്ചാണ് ഇപ്പോഴത്തെ സസ്പെൻഷൻ.
2015ല്‍ പോലീസിനു വേണ്ടി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരണം നടത്തിയതിനാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ പല തവണകളിലായി കട്ട് ചെയ്തത് 15 ഇന്‍ക്രിമന്റുകളാണ്. നിരവധി തവണ സ്ഥലം മാറ്റപ്പെടുകയും ചെയ്തു.
ഏതാനും വർഷം മുൻപ് കോഴിക്കോട് കമ്മിഷണറുമായി കൊമ്പുകോർത്തതിൻ്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് അവിടുത്തെ മേലുദ്യോഗസ്ഥരുടെ ഗുണ്ടാബന്ധവും മറ്റും ഫെയ്സ്ബുക്കിലെഴുതി വീണ്ടും നടപടി ഏറ്റുവാങ്ങിയത്.
പിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പത്തനംതിട്ട എസ്പിയാണ് ഇതിന് പിന്നിലെന്നുമാണ് ഉമേഷ് ആരോപിക്കുന്നത്.
നേരത്തെ അച്ചടക്ക ലംഘനത്തിന് തനിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന ജില്ലാ പൊലീസ് ഓഫിസറുടെ മുന്നറിയിപ്പിന് ഫേസ്ബുക്കിൽ മറുപടി നൽകിയതും വിവാദമായിരുന്നു.
‘ഇത് വളരെ നല്ല ഒരു തീരുമാനമാണ് സർ. വാർത്തയിൽ പറഞ്ഞിരിക്കുന്ന “സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ” സ്വീകരിക്കാൻ ഒരു പൂ പറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഏതൊരു ജില്ലാ പോലീസ് മേധാവിക്കും പറ്റും. ഒരു വാക്കും ഒരു ഒപ്പും മാത്രം മതി’ -പത്തനംതിട്ട എസ്.പി വി. അജിത്തിനുള്ള കുറിപ്പിൽ ഉമേഷ് വ്യക്തമാക്കി. ‘അച്ചടക്ക ലംഘനം: സിവിൽ പൊലീസ് ഓഫിസർക്കെതിരെ നടപടി വരും’ എന്ന എസ്.പിയെ ഉദ്ധരിച്ചുള്ള പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഉമേഷിന്റെ കുറിപ്പ്.
‘ജില്ലയിലെ പൊലീസ്- മാഫിയ കൂട്ടുകെട്ടുകളെ നിയന്ത്രിക്കാൻ പറ്റുമോ? കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാൻ പറ്റുമോ? ആറന്മുള സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ “താ#ളി വിളി നിർത്തിക്കാൻ പറ്റുമോ? (12 കാമറ വെച്ചിട്ട്, അതിൽ നോക്കിയിരിക്കാൻ അത്രയും പോലീസുകാരെ വെച്ചിട്ട് അങ്ങേയ്ക്ക് പറ്റാത്തത് ഒരൊറ്റ FB പോസ്റ്റ് കൊണ്ട് ഞാൻ നിർത്തിച്ചു. ഇനി “താ” എന്ന് തുടങ്ങുന്നതിനു മുൻപ് മനോജ് സാർ നാലുവട്ടം ആലോചിക്കും.)
പൊലീസുദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?അതൊക്കെ പോട്ടെ, കുറഞ്ഞത് ആറന്മുള സ്റ്റേഷനിലെ പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം ഓഫ് നൽകാൻ പറ്റുമോ? പറ്റില്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ? ( കടലാസിലെ വ്യാജ രേഖയല്ലാതെ) പറ്റില്ലെങ്കിൽ, കുറഞ്ഞ പക്ഷം ഡേ ഓഫ് ചാർട്ടെങ്കിലും സ്റ്റേഷനിൽ പ്രദർശിപ്പിക്കാൻ പറ്റുമോ? ഞങ്ങൾ കണ്ട് വെള്ളമിറക്കുകയെങ്കിലും ചെയ്യട്ടെ സർ. പറ്റില്ലല്ലേ സർ? എന്നാൽ പിന്നെ എളുപ്പമുള്ള പണി ഇതാണ് സർ. ഒരൊറ്റ വാക്കും ഒരൊറ്റ ഒപ്പും. സോ സിംപിൾ. ഇതെങ്കിലും ചെയ്യൂ സർ’’ -എന്നാണ് കുറിപ്പിൽ പറഞ്ഞത്.
കോടതി വെറുതെവിട്ട ഗ്രോ വാസുവിന് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഉമേഷിന് മെമോ നൽകിയിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയായിരുന്നു മെമോ നൽകിയത്. എന്നാൽ, താൻ ചെയ്തത് ശരിയാണെന്ന് വ്യക്തമാക്കി മെമോയും അതിനുള്ള മറുപടിയും ഉമേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇതിനുപിന്നാലെ മെമ്മോ പ്രചരിപ്പിച്ചതിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടനുബന്ധിച്ചാണ്, . അച്ചടക്ക ലംഘനത്തിന് ഉമേഷിനെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ്തല നടപടി സ്വീകരിക്കും എന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്.
അന്നത്തെ കുറിപ്പിന്റെ പൂർണരൂപം:
ഇത് വളരെ നല്ല ഒരു തീരുമാനമാണ് സർ.🔥
വാർത്തയിൽ പറഞ്ഞിരിക്കുന്ന “സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ” സ്വീകരിക്കാൻ ഒരു പൂ പറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഏതൊരു ജില്ലാ പോലീസ് മേധാവിക്കും പറ്റും. ഒരു വാക്കും ഒരു ഒപ്പും മാത്രം മതി.
എന്നാൽ ജില്ലയിലെ പോലീസ്- മാഫിയ കൂട്ടുകെട്ടുകളെ നിയന്ത്രിക്കാൻ പറ്റുമോ?
കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാൻ പറ്റുമോ?
ആറന്മുള സ്റ്റേഷനിലെ എസ്. എച്ച്. ഒ. യുടെ “താ#ളി വിളി നിർത്തിക്കാൻ പറ്റുമോ?
( 12 കാമറ വെച്ചിട്ട്, അതിൽ നോക്കിയിരിക്കാൻ അത്രയും പോലീസുകാരെ വെച്ചിട്ട് അങ്ങേയ്ക്ക് പറ്റാത്തത് ഒരൊറ്റ FB പോസ്റ്റ് കൊണ്ട് ഞാൻ നിർത്തിച്ചു. ഇനി “താ” എന്ന് തുടങ്ങുന്നതിനു മുൻപ് മനോജ് സാർ നാലുവട്ടം ആലോചിക്കും.)
പോലീസുദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
അതൊക്കെ പോട്ടെ, കുറഞ്ഞത് ആറന്മുള സ്റ്റേഷനിലെ പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം ഓഫ് നൽകാൻ പറ്റുമോ? പറ്റില്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ? ( കടലാസിലെ വ്യാജ രേഖയല്ലാതെ)
പറ്റില്ലെങ്കിൽ, കുറഞ്ഞ പക്ഷം ഡേ ഓഫ് ചാർട്ടെങ്കിലും സ്റ്റേഷനിൽ പ്രദർശിപ്പിക്കാൻ പറ്റുമോ? ഞങ്ങൾ കണ്ട് വെള്ളമിറക്കുകയെങ്കിലും ചെയ്യട്ടെ സർ.
പറ്റില്ലല്ലേ സർ?
എന്നാൽ പിന്നെ എളുപ്പമുള്ള പണി ഇതാണ് സർ.
ഒരൊറ്റ വാക്കും ഒരൊറ്റ ഒപ്പും.
സോ സിംപിൾ.
ഇതെങ്കിലും ചെയ്യൂ സർ”