തിരുവനന്തപുരം: കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കൂട്ടത്തോടെ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍. 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേര്‍ കരുതല്‍ തടങ്കലിൽ, അഞ്ച് പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുത്തു. ഗുണ്ടകള്‍ക്കും ലഹരി മാഫിയയ്ക്കുമെതിരെയാണ് പൊലീസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.