പ്രതിഷേധം ഫലം കണ്ടു; ഒഴിവാക്കിയ ടിടിഇയെ തിരിച്ചെടുത്ത് റെയിൽവേ

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയെ തുടർന്ന് ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് റെയിൽവേ. ചീഫ് ടിടിഇ ജി.എസ്.പത്മകുമാറിനെ സസ്പെൻ‌ഡ് ചെയ്ത നടപടിയാണ് പിൻവലിച്ചത്. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പത്മകുമാറിനോട് ഡ്യൂട്ടിയിൽ തിരികെ കയറാൻ നിർദേശിച്ചു.(Speaker A.N.Shamseer’s Complaint: Railways takes back suspended TTE)

ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പത്മകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതി നൽ‌കിയിരുന്നു. നിയമ വിരുദ്ധമായി സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതായാണ് ടിടിഇ പറഞ്ഞത്. എന്നാൽ സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചു.

യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടർന്നതിനാലാണ് പരാതി നൽകിയതെന്നും സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന്...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Related Articles

Popular Categories

spot_imgspot_img