web analytics

സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ ജർമനിക്ക് ഇനി ഗാലറിയിലിരുന്നു കളി കാണാം; അധികസമയത്തിന്റെ അവസാന നിമിഷം മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോൾ; ജർമനിയെ വീഴ്‌ത്തി സ്പെയിൻ സെമിയിൽ

അധികസമയത്തിന്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്‌ത്തി സ്പെയിൻ യൂറോ കപ്പിന്റെ സെമിയിൽ.Spain beat hosts Germany in the semi-finals of the Euro Cup

ആദ്യ ​ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ നിന്നാണ് മികേലിന്റെ കലക്കൻ ഹെഡ്ഡ‌ർ ​ഗോൾ. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ജർമ്മനി പലകുറി ഗോളിന്റെ വക്കിലെത്തിയെങ്കിലും ഭാഗ്യവും സ്പെയിൻ പ്രതിരോധവും വെല്ലുവിളിയായി.

ജമാൽ മുസിയാളയെ വീഴ്‌ത്തി അവസാന നിമിഷത്തെ വെല്ലുവിളി ഡാനി കാർവഹാൽ ഒഴിവാക്കിയപ്പോൾ സ്പെയിൻ ജയം ഉറപ്പിച്ചു. ഈ ഫൗളിന് ചുവപ്പ് കാർഡും വാങ്ങി സ്പെയിൻ പ്രതിരോധ താരം കളംവിട്ടു.

51–ാം മിനിറ്റിൽ ദാനി ഒൽമോയിലൂടെ സ്പെയിൻ മുന്നിലെത്തിയപ്പോൾ, 89–ാം മിനിറ്റിലായിരുന്നു ജർമനിയുടെ സമനില ഗോൾ. ഫ്ലോറിയൻ വിർട്സാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.

ജർമൻ ഫോര്‍വേഡ് ജമാൽ മുസിയാലയെ കഴുത്തിനു പിടിച്ച് വീഴ്ത്തിയതിന് സ്പാനിഷ് താരം ദാനി കർവഹാൽ ചുവപ്പു കാര്‍ഡ് കണ്ടുപുറത്തായി. ജര്‍മൻ താരം ടോണി ക്രൂസിന്റെ അവസാന രാജ്യാന്തര മത്സരമാണിത്. യൂറോകപ്പിനു ശേഷം കളിക്കാനില്ലെന്ന് ടോണി ക്രൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്പാനിഷ് ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കമായത്. ആദ്യ മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് പെദ്രിയെടുത്ത ഷോട്ട് ജർമൻ ഗോള്‍ കീപ്പർ മാനുവൽ നൂയർ പ്രതിരോധിച്ചു.

മത്സരം തുടങ്ങി അധികം വൈകും മുൻപേ മിഡ്ഫീൽഡർ പെദ്രിയെ നഷ്ടമായത് സ്പെയിന് തിരിച്ചടിയായി. ജർമൻ താരം ടോണി ക്രൂസിന്റെ ഫൗളിൽ പരുക്കേറ്റു ഗ്രൗണ്ടിൽവീണ പെദ്രി ഉടനെ കളം വിടുകയായിരുന്നു. പകരക്കാരനായി ഒൽമോ ഗ്രൗണ്ടിലിറങ്ങി.

14–ാം മിനിറ്റിൽ ഒൽമോയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അന്റോണിയോ റൂഡിഗർ മഞ്ഞക്കാർഡ് കണ്ടു. ലാമിൻ യമാൽ എടുത്ത ഫ്രീകിക്ക് ലോ ഷോട്ടായി ജർമൻ പോസ്റ്റിന് വലതു ഭാഗത്തുകൂടെ പുറത്തേക്കുപോയി.

22–ാം മിനിറ്റിൽ ലപോര്‍ട്ടെയെടുത്ത ഷോട്ടും ജർമൻ ഗോളിക്ക് കാര്യമായ ഭീഷണി ഉയർത്തിയില്ല. 35–ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ ലോ ഷോട്ട് സ്പാനിഷ് ഗോളി ഉനായ് സിമോൺ പിടിച്ചെടുത്തു.

39–ാം മിനിറ്റിൽ ഒൽമോയെടുത്ത നെടുനീളൻ ഷോട്ട് ജർമന്‍ ഗോളി പ്രതിരോധിച്ചു. റീബൗണ്ടിൽ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയുടെ ശ്രമവും ഫലം കണ്ടില്ല. 45–ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ശ്രമം ജർമൻ ഗോളി അനായാസം കൈപ്പിടിയില്ലാക്കി. രണ്ടു മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതം.

രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സ്പെയിനും ജർമനിയും ടീമിൽ സബസ്റ്റിറ്റ്യൂഷനുകൾ കൊണ്ടുവന്നു. സ്പാനിഷ് ടീമിൽ റോബിൻ നോർമണ്ടിനെ പിന്‍വലിച്ച് നാച്ചോ ഇറങ്ങി. ജർമനിക്കായി റോബർട്ട് ആൻറിച്, ഫ്ലോറിയൻ വിച് എന്നിവരും കളിക്കാനിറങ്ങി.

48–ാം മിനിറ്റിൽ അൽവാരോ മൊറാട്ട ലമിൻ യമാലിൽനിന്നുള്ള പാസ് സ്വീകരിച്ച് നടത്തിയ ഗോൾ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 51–ാം മിനിറ്റിൽ യമാലിന്റെ അസിസ്റ്റിൽ ഡാനി ഒൽമോ സ്പെയിനെ മുന്നിലെത്തിച്ചു.

ഗോൾ വീണതിനു പിന്നാലെ ജർമൻ താരങ്ങൾ സ്പാനിഷ് ഗോൾ മുഖത്ത് ആക്രമണം കടുപ്പിച്ചെങ്കിലും സ്പെയിൻ പ്രതിരോധിച്ചുനിന്നു. 58–ാം മിനിറ്റിൽ സ്പാനിഷ് താരം ഒൽമോ പെനൽറ്റി ഏരിയയിൽ‌നിന്ന് വില്യംസിനെ ലക്ഷ്യമിട്ട് പാസ് നൽകിയെങ്കിലും റൂഡിഗർ ഈ നീക്കം പരാജയപ്പെടുത്തി.

68–ാം മിനിറ്റിൽ ഒൽമോയെ ഫൗൾ ചെയ്തതിന് ജർമൻ താരം ടോണി ക്രൂസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ടാം പകുതിയിൽ യമാലിനെ പിൻവലിച്ച് സ്പെയിൻ ടോറസിനെ ഇറക്കി. 80–ാം മിനിറ്റിലായിരുന്നു ജർമന്‍ താരം തോമസ് മുള്ളർ കളിക്കാനിറങ്ങിയത്.

81–ാം മിനിറ്റിൽ ജർമൻ താരം ജമാൽ മുസിയാളയുടെ ഗോൾ ശ്രമം സ്പെയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 83–ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ജർമൻ ഫോർവേഡ് കയ് ഹാവെർട്സ് പാഴാക്കി.

സ്പാനിഷ് ഗോളിയുടെ ഗോൾ കിക്ക് പിടിച്ചെടുത്ത് ലക്ഷ്യം കാണാനുള്ള അവസരം താരത്തിനു ലഭിച്ചു. പക്ഷേ ഹാവെർട്സിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നത് ജർമൻ ആരാധകരെ നിരാശയിലാക്കി.

86–ാം മിനിറ്റിലെ ഫ്രീകിക്ക് അവസരവും മുതലാക്കാന്‍ ജർമനിക്കു സാധിച്ചില്ല. ടോണി ക്രൂസിന്റെ കിക്കിൽ തല വച്ച് ഹാവെർട്സ് ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി പ്രതിരോധിച്ചു.

തൊട്ടുപിന്നാലെ ലഭിച്ച കോർണറും ജർമനി പാഴാക്കി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ജർമനി തുടര്‍ ആക്രമണങ്ങളാണ് സ്പാനിഷ് പോസ്റ്റിലേക്കു നയിച്ചത്. അതിന്റെ ഫലം കണ്ടത് 89–ാം മിനിറ്റിൽ. ഫ്ലോറിയൻ വിർട്സിന്റെ ഗോളിൽ ജർമനി സമനില പിടിച്ചു. ഇതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം അവശ്യ വസ്തുക്കളുടെ വിലയും...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

Related Articles

Popular Categories

spot_imgspot_img