ഭൂമിയിൽ നിന്നും ബഹിരാകാശത്ത് എത്തിയ ബാക്ടീരിയകൾ; ഒന്നും രണ്ടുമല്ല 13 വകഭേദങ്ങൾ; ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും വെല്ലുവിളിയായി ‘സ്‌പേസ് ബഗ്’

ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും വെല്ലുവിളിയായി ‘സ്‌പേസ് ബഗ്’.
എന്ററോബാക്ടര്‍ ബഗ്അന്‍ഡന്‍സിസ് എന്ന ബാക്ടീരിയയെ ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.’Space Bug’ is a challenge for Sunita and her team in space

നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.

സുനിത അടക്കമുള്ള യാത്രികര്‍ ബഹിരാകാശത്തുള്ള അണുക്കള്‍ (സ്‌പേസ് ബഗ്) കാരണമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒരു അടഞ്ഞ പരിതസ്ഥിതിയില്‍ ഈ ബാക്ടീരിയ കൂടുതല്‍ പരിണമിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്യും.മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയുടെ പതിമൂന്ന് വകഭേദങ്ങളാണ് ബഹിരാകാശത്ത് നിന്നും കണ്ടെത്തിയത്,” നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടറിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. കസ്തൂരി വെങ്കടേശ്വരന്‍ എംസ് സ്‌പേസ് ബയോളജി ഗ്രാന്‍ഡ് ഫണ്ട് ചെയ്യുന്ന പുതിയ സയന്റിഫിക് പേപ്പറില്‍ ബഹിരകാശ നിലയത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത എന്ററോബാക്ടര്‍ ബഗ് അന്‍ഡന്‍സിസിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ബാക്ടീരിയകള്‍ അന്യഗ്രഹത്തില്‍ നിന്നുള്ളതല്ല, മറിച്ച് ഭൂമിയില്‍ നിന്നും ബഹിരാകാശത്തെത്തുന്നതാണ്. പക്ഷേ, അടഞ്ഞ അന്തരീക്ഷത്തില്‍ ഇവ കൂടുതല്‍ അപകടകരമായി മാറുന്നു.

ബഹിരാകാശ നിലയത്തിന്റെ മൈക്രോഗ്രാവിറ്റിയും അടഞ്ഞതുമായ അന്തരീക്ഷം ബാക്ടീരിയക്ക് കൂടുതല്‍ പരിണമിക്കുന്നതിനും കൂടുതല്‍ ശക്തിയാകുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നു.

25 മണിക്കൂര്‍ യാത്രക്ക് ശേഷം ജൂണ്‍ ആറിന് സുനിതാ വില്യംസും സംഘവും ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു. പുതിയ ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ വനിതയാണ് സുനിത. മാത്രവുമല്ല, ബഹിരാകാശത്തേക്കുള്ള സുനിതയുടെ മൂന്നാമത്തെ യാത്ര കൂടിയാണിത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img