News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഇത്തരമൊരു പരീക്ഷണം കേരളത്തിൽ ആദ്യം; ഡ്രോൺ ഇങ്ങനെയും ഉപയോഗിക്കാം;  വീഡിയോ പങ്കുവെച്ച് മന്ത്രി

ഇത്തരമൊരു പരീക്ഷണം കേരളത്തിൽ ആദ്യം; ഡ്രോൺ ഇങ്ങനെയും ഉപയോഗിക്കാം;  വീഡിയോ പങ്കുവെച്ച് മന്ത്രി
July 9, 2024

കേരളത്തിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ പരീക്ഷണം. സംഭവത്തിന്റെ വീഡിയോ പങ്കുവച്ചാണ് മന്ത്രി സന്തോഷ വിവരം ഏവരെയും അറിയിച്ചത്.Sowing rice seeds using drone for the first time in Kerala

കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്കാസ്റ്റര്‍ യൂണിറ്റ് ഘടിപ്പിച്ചാണ് ഡ്രോൺ സീഡര്‍ പരീക്ഷിച്ചത്.

https://www.facebook.com/watch/pprasadonline/?ref=embed_video

ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചക്കംകരി പാടശേഖരത്തിലാണ് റാര്‍സ്(RARS) മങ്കോമ്പും, കൃഷി വിജ്ഞാന (KVK) കോട്ടയം കേന്ദ്രവും സംയുക്തമായി പരീക്ഷണവിത നടത്തിയത്. 

20 മിനുട്ടിൽ ഒരേക്കറിൽ വിത്ത് വിതയ്ക്കാൻ സാധിക്കും എന്നതാണ് ഡ്രോൺ സീഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. വിസ്തൃതി കൂടിയ പാടശേഖരങ്ങൾക്ക് അനുയോജ്യമാണ് ഈ രീതി.

അടുത്തിടെ ഓണം മുന്നിൽ കണ്ട് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഓണക്കാല പൂകൃഷി ആരംഭിച്ചത് വാര്‍ത്തയായിരുന്നു. 

ചേർത്തലയിലെ കച്ചിക്കാരൻ ജംഗ്ഷനിലെ മന്ത്രിയുടെ വീട്ടിലാണ് ഓണക്കാല പൂകൃഷിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞവർഷവും മന്ത്രി വീട്ടിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഓണത്തിന് നൂറുമേനി വിളവാണ് നേടിയത്.

ഇക്കുറിയും ഓണവിപണി ലക്ഷ്യമിട്ട് മന്ത്രി കൃഷി ആരംഭിച്ചത്. പൂ കൃഷി ലാഭകരമായ കൃഷിയാണെന്നും ഓണത്തിന് നല്ല വില കിട്ടുമെന്നും മന്ത്രി പറഞ്ഞു. 

ഇതിനൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയെ കീട ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനും ജണ്ട് മല്ലി കൃഷിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ഓമന ബാനർജി, ഗീത കാർത്തികേയൻ, ജി ശശികല, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സാബു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശോഭാ ജോഷി, കെ ഉമയാക്ഷൻ ബൈരഞ്ജിത്ത്, കെ ബി വിമൽറോയ്, കർഷകരായ വി പി സുനിൽ, വി എസ് ബൈജു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തി; രണ്ടു പേരെ അറസ്റ്റ് ചെയ്ത് പോലീസ്

News4media
  • India
  • News

‘ഞങ്ങടെ ഏരിയയിൽ കേറി കളിക്കുന്നോടാ…’ പറന്നെത്തിയ ഡ്രോണിനെ കൊത്തി താഴെയിട്ട് പക്ഷിക്കൂട്ട...

News4media
  • Kerala
  • News
  • Top News

കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യം പകർത്തി ഇന്‍സ്റ്റഗ്രാമിലിട്ടു; വ്ളോഗര്‍ക്കെതിരെ കേസ്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]