ബംഗാളിലെ പുർബ ബര്‍ധമാൻ ജില്ലയിൽവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടത്.
ഗാംഗുലി സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’ ഇട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഗാംഗുലിയുടെ കാറിൽ ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിലെ യാത്രയ്ക്കിടെയാണ് സംഭവം. ഗാംഗുലിയുടെ കാറിനെ ലോറി മറികടക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പ്രതികരിച്ചു.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ബർധ്‍വാൻ സർവകലാശാലയിൽ ഒരു പരിപാടിക്കു പോകുന്നതിനിടെയാണ് അപകടമെന്നു പൊലീസ് അറിയിച്ചു. രണ്ടു കാറുകൾക്കു തകരാറുകൾ സംഭവിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.