ന്യൂഡൽഹി: രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. 2006 മുതൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോഴും സോണിയ ഗാന്ധി വിജയിച്ചിരുന്നു.
അതേസമയം, രാജ്യസഭയിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയും പുറത്ത് വന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും അശ്വിനി വൈഷ്ണവിനെ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
Read Also: ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷം; ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ 10 ഗുണ്ടകൾ പിടിയിൽ