മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വൈലത്തൂരിൽ ആണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ.
ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. പിന്നിലൂടെ എത്തി മകൻ അമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വെട്ടു കൊണ്ടതിനെത്തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. ആമിന സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മുൻപും ഇയാൾ അമ്മയെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.