വളർത്തമ്മയെ കൊലപ്പെടുത്തി മകൻ

വളർത്തമ്മയെ കൊലപ്പെടുത്തി മകൻ

ഓൺലൈൻ ഗെയിം കളിക്കാൻ ആവശ്യമായ പണം നൽകാൻ വിസമ്മതിച്ചതിന് വളർത്തുമാതാവിനെ കൊലപ്പെടുത്തിയ മകനെയും, തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വസായ് ഈസ്റ്റിലെ ഗോഗിവാരയിൽ ആദ്യ ഭാര്യയോടൊപ്പം താമസിക്കുന്ന ആമിർ ഖുസ്റു (64), മകൻ ഇംറാൻ ഖുസ്റു (32) എന്നിവരാണ് അറസ്റ്റിലായത്. വസായ് വെസ്റ്റിലെ ഭബോള സ്വദേശിനിയായ അർഷിയ ഖുസ്റു (61)യാണ് കൊല്ലപ്പെട്ടത്.

ആമിറും അർഷിയയും ചേർന്ന് ട്രാവൽ ഏജൻസി നടത്തിവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകത്തിന് ആധാരമായ സംഭവം നടന്നത്.

ഓൺലൈൻ ഗെയിമുകളിൽ വലിയ ആശക്തിയുണ്ടായിരുന്ന ഇംറാൻ ഗെയിം കളിക്കാൻ 1.8 ലക്ഷം രൂപ ആവശ്യപ്പെട്ട് വളർത്തുമാതാവായ അർഷിയയെ സമീപിച്ചു.

പണം നൽകാൻ അർഷിയ നിഷേധിച്ചതോടെ ഇംറാൻ വീട്ടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ചു. ചുമരിൽ തലയിടിച്ച് രക്തം വാർന്നാണ് അർഷിയ മരിച്ചത്.

കൊലപാതകത്തിന് ശേഷം ഇംറാൻ അച്ഛനായ ആമിറിനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് പരിചയമുള്ള ഡോക്ടറുടെ സഹായത്തോടെ വ്യാജ മരണം കാണിച്ച് സർട്ടിഫിക്കറ്റ് ക്രമീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അർഷിയയുടെ സംസ്കാര ചടങ്ങുകൾ വേഗത്തിൽ നടത്തുകയും ചെയ്തു.

അർഷിയയുടെ സ്വർണവും ഇവർ കൈവശംവച്ചു. കൊലപാതകത്തിന്റെയും മരണം മറയ്ക്കുന്നതിന്റെയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മുറിയിലെ ചില ഭാഗങ്ങളിൽ രക്തക്കറ കണ്ടത് തുടർന്ന് നടത്തിയ നാവെഷണത്തിൽ കുറ്റം പുറത്ത് വന്നതായി പൊലീസ് പറഞ്ഞു.

സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി അയച്ചു. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Summary:
A man was arrested for murdering his foster mother after she refused to give him money to play online games. His father was also arrested for helping him destroy evidence.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

Related Articles

Popular Categories

spot_imgspot_img