ഹോം വര്‍ക്ക് ചെയ്യാത്തതിന് വഴക്കു പറഞ്ഞ അച്ഛന്, എട്ടിന്‍റെ പണികൊടുത്ത് മകന്‍. ചൈനയിലെ യോങ്യിംഗ് പ്രവിശ്യയില്‍ ആണ്സംഭവം നടന്നിരിക്കുന്നത്. Son calls police to arrest father who scolded him for not doing homework
സംഭവം ഇങ്ങനെ:
10 വയസുകാരനായ മകന്‍ ഹോം വര്‍ക്ക് ചെയ്യാതെ കളിച്ച് നടക്കുന്നത് കണ്ട അച്ഛന്‍, ഹോം വർക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചു. വഴക്ക് പറച്ചില്‍ സഹിക്കാതെയായപ്പോൾ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി അടുത്തള്ള ഒരു കടയില്‍ നിന്നും പോലീസിന് ഫോണ്‍ ചെയ്ത്, വീട്ടില്‍ അച്ഛന്‍ മയക്കുമരുന്നായ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
വിവരം കിട്ടിയതോടെ പോലീസ് വീട്ടിലെത്തി. പോലീസിനെ കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വീട്ടില്‍ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെന്ന് പോലീസുകാര്‍ പറയുന്നത്. പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഉണങ്ങിയ ഓപ്പിയത്തിന്‍റെ തൊണ്ടുകൾ പോലീസ് കണ്ടെടുത്തു.
ചൈനയില്‍ ലഹരിക്കായി ഓപ്പിയം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. താന്‍ മരുന്നിന് വേണ്ടിയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞ് നോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല. അതോടെ യുവാവ് അറസ്റ്റിലായി. ഇപ്പോൾ ജയിലിൽ കഴിയുകയാണ്.