വീട്ടീലേക്ക് വന്നു കയറിയത് മയക്കുമരുന്നുമായി; ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അമ്മയ്ക്ക് മർദ്ദനം; മകനും പെൺസുഹൃത്തും റിമാൻ്റിൽ

തിരുവനന്തപുരം: 57 വയസുള്ള വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോ​ഗിച്ചത് ചോദ്യം ചെയ്തതോടെയാണ് വീട്ടമ്മക്ക് നേരേ ആക്രമണം നടന്നത്. തിരുവനന്തപുരം പാലോടാണ് സംഭവം.

വിതുര മേമല സ്വദേശിനി മെഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് അതിക്രൂരമായി ആക്രമിച്ചത്. മെഴ്സിയുടെ മകൻ അനൂപ്(​23) പത്തനംതിട്ട സ്വ​ദേശിനി സം​ഗീത ദാസ് എന്നിവരാണ് പിടിയിലായത്.

നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു ഇവരുടെ പരാക്രമം. അനൂപും സംഗീതയും മെഴ്‌സിയെ മർദ്ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചു കീറി. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

വെൽഡിങ് തൊഴിലാളിയാണ് അനൂപ്. പത്തനംതിട്ട സ്വദേശി സംഗീത ദാസ് കുറച്ചു ദിവസം മുമ്പാണ് ഇയാൾക്കൊപ്പം താമസം തുടങ്ങിയത്.

ഞായറാഴ്ചയാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മേഴ്‌സിയെ അനൂപും സംഗീതയും റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നിൽ വച്ച് മർദിക്കുകയായിരുന്നു.

നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവാണെന്ന് മേഴ്‌സി പൊലീസിന് മൊഴി നൽകി. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

Related Articles

Popular Categories

spot_imgspot_img