web analytics

കുമളിയിൽ വൃദ്ധയായ അമ്മ അനാഥയായി മരിച്ച സംഭവം; മകനെയും മകളെയും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടും

കുമളിയിൽ വൃദ്ധയായ അമ്മ അനാഥയായി മരിച്ച സംഭവത്തിൽ സർക്കാർ ജോലിക്കാരായ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് സൂചന. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ മരിച്ച കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിലാണ് മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി പൊലീസ് അറിയിച്ചു.

മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും വളർത്തുനായക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. മരണശേഷം ചടങ്ങുകളിലും മകൻ ജനക്കൂട്ടത്തിന് പിന്നിൽ നിന്ന ശേഷം പൊതുജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കിടയിലൂടെ സ്വന്തം അമ്മക്ക് ആദരാഞ്ജലി അർപ്പിച്ചു മടങ്ങുകയായിരുന്നു.

കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. മകൻ സജി കളക്ഷൻ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് വിവരം.

Also read: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: കുവൈത്തിൽ മധുരം വിതരണം ചെയ്ത 9 ഇന്ത്യക്കാരുടെ ജോലി തെറിച്ചു, നാട്ടിലേക്ക് കയറ്റി അയച്ച് കമ്പനി

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

മകന്റെ മെഹന്തി ചടങ്ങിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് അമ്മ; വിവാഹം മകന്‍റെത്, വൈറലായത് അമ്മ

മകന്റെ മെഹന്തി ചടങ്ങിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് അമ്മ; വിവാഹം മകന്‍റെത്,...

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ; സുകുമാരൻ നായർ

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ;...

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി പൊന്നാനി:...

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരായ...

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല...

Related Articles

Popular Categories

spot_imgspot_img