സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് ഇന്ന് 6,640 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. ഇന്നലെ സ്വർണത്തിന് പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞ് 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 96 രൂപയാണ്.
കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്.
Read More: ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിനെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി പിതാവ്
Read More: സ്വന്തമായി ഫോൺ ഇല്ല, ദിവസങ്ങളോളം ഒരേ വസ്ത്രം ധരിക്കും; പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ