web analytics

ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ് വെയർ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല.

പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസിൽ ഫീസ് അടച്ചശേഷം എത്താനാണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ പിന്നീട് ഓഫീസുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം ക്രമീകരണമുള്ളത് അറിയുന്നത്.

ഇടനിലക്കാർക്ക് ഈ ക്രമീകരണത്തെക്കുറിച്ച് അറിയാമെങ്കിലും നേരിട്ട് ഫീസ് അടയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് സംബന്ധിച്ച് ഒരു സൂചനയും ലഭിക്കില്ല. തിരുവനന്തപുരം ഓഫീസിലെ എല്ലാ വാഹനങ്ങളും പരിശോധിക്കേണ്ടത് മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്ററിലാണ്.

കുറെ നാളുകളായി ഇതു പ്രവർത്തനരഹിതമായതിനാൽ ഉദ്യോഗസ്ഥർ നേരിട്ടാണ് വാഹനം പരിശോധിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഓട്ടോമാറ്റിക് ടെസ്റ്റിങ് സംവിധാനം കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു.

എന്നാൽ, കേരളത്തിൽ ഇത് സജ്ജീകരിച്ചിട്ടില്ല. മുട്ടത്തറയിൽ നേരത്തേ ടെസ്റ്റിങ് സെന്റർ ഉള്ളതിനാൽ അതിനനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തിയിരുന്നു.

ഇതാണ് സാങ്കേതികപ്പിഴവിനു കാരണമെന്ന് പറയുന്നത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സൗകര്യമുണ്ടായിരുന്ന മറ്റ് എട്ടു സ്ഥലങ്ങളിലും സോഫ്റ്റ് വെയറിൽ
ഇതേ പിഴവ് കാണിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം ദോഹ: ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലേക്കുള്ള...

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു;...

Related Articles

Popular Categories

spot_imgspot_img