യുഎസ്സിൽ പൗരത്വത്തിനും ഗ്രീൻ കാർഡിനും ഇനി ‘സമൂഹമാധ്യമ ക്ലീൻ ചിറ്റ്’ നിർബന്ധം: ഇന്ത്യക്കാർക്ക് പണിയായേക്കും

യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇനിമുതൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പരിശോധിച്ചേക്കും. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന.

തീരുമാനം ഇന്ത്യയിൽ നിന്നും മറ്റും യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഇതിനായുള്ള നിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് സമർപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇനി മുതൽ സമൂഹമാധ്യമത്തിലെ വിവരങ്ങൾ ഗ്രീൻ കാർഡിന് നൽകുന്ന അപേക്ഷകളിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം. അല്ലാത്തപക്ഷം ചിലപ്പോൾ അപേക്ഷ നിരസിക്കുന്നതിന് ഇത് കാരണമാകും.

പൗരത്വം, അഭയം, ഗ്രീൻ കാർഡുകൾ എന്നിവയ്ക്കുള്ള അപേക്ഷാ ഫോമിൽ അപേക്ഷകൻ നൽകുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കു പുറമെ മറ്റ് അക്കൗണ്ടുകൾ ഉണ്ടോയെന്നും പരിശോധിച്ചേക്കും.

അതുകൊണ്ടുതന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സമൂഹമാധ്യമത്തിലെ പോസ്റ്റുകളിൽ ജാഗ്രത പാലിക്കണം. മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുള്ള വിവാദപരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

Related Articles

Popular Categories

spot_imgspot_img