കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ അപ്രതീക്ഷിത അതിഥി എത്തി. രാവിലെ പെയ്ത മഴയ്ക്കൊപ്പമാണ് പെരിയാറിലേക്കുളള കാനയിലൂടെ ആശ്രമ പരിസരത്തേക്ക് മലമ്പാമ്പ് എത്തിയത്. ആശ്രമത്തിന്റെ മതിലിനരികിൽ കിടന്ന പാമ്പിനെ കാക്കകൾ ആക്രമിക്കുകയായിരുന്നു. ഒടുവിൽ പ്രാണരക്ഷാർഥം സമീപത്തെ മരത്തിൽ കയറി ചുറ്റിക്കിടപ്പായി. ഇതിനിടെ ആശ്രമ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കോടനാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. ആലുവ സ്വദേശിയായ അനിമൽ റെസ്ക്യൂവർ ഷൈൻ എത്തി പാമ്പിനെ ചാക്കിലാക്കി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ മലമ്പാമ്പ് ഷൈനിന് നേരെയും തിരിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും.
Read Also: പറഞ്ഞ് പറഞ്ഞ് ഒടുവിൽ മഴയെത്തി; 14 വരെ തകർത്ത് പെയ്യും; പുതിയ മുന്നറിയിപ്പ് ഇങ്ങനെ