വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ചയും തണുത്ത കാലാവസ്ഥയും ശക്തമാകുന്നതിനാൽ യു.കെ.യിൽ മരണ നിരക്ക് ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ആരോഗ്യപരമായി ദുർബലരായവരും വിവിധ രോഗങ്ങൾ ബാധിച്ചവരും അപകടത്തിലാണെന്ന് യു.കെ.ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. Snowfall and cold weather: Experts warn of rising death rates in the UK
വടക്കൻ അയർലൻഡും , വെയിൽസും ഉൾപ്പെടെ ഷെറ്റ്‌ലൻഡ് ദ്വീപുകൾ, ഡെർബി , നോട്ടിങ്ങ്ഹാം വരെ മഞ്ഞുവീഴ്ച രൂക്ഷമാകും. വിവിധയിടങ്ങളിൽ അഞ്ചു മുതൽ 30 സെന്റീമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴുവാൻ സാധ്യതയുണ്ട്. 65 വയസിൽ അധികമുള്ളവരെ മഞ്ഞുവീഴ്ച വളരെ ഗുരുതരമായി ബാധിക്കാം.
ശീതകാല ഇന്ധന അലവൻസ് ലഭിക്കാത്ത വയോജനങ്ങളുടെ അവസ്ഥ മോശമാകും. ഒട്ടേറെ വയോജനങ്ങൾ ചാരിറ്റി പ്രവർത്തകരുടെ സഹായം ഇതിനോടകം തേടിയിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്നതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഗ്രാമീണ സമൂഹങ്ങൾ.