വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം; രക്തതിലക പ്രതിജ്ഞ നടത്തി വനിതകൾ
ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാന്നാർ യൂണിയൻ വനിതാ സംഘം രക്തതിലക പ്രതിജ്ഞ നടത്തി.
വിരലിൽ നിന്ന് രക്തം എടുത്ത് തിലകം ചാർത്തി പ്രതിജ്ഞ ചെയ്യുകയും, രക്തം ഉപയോഗിച്ച് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് അയച്ചു നൽകുകയും ചെയ്‌തതാണ് ശ്രദ്ധേയമായ പ്രതിഷേധരീതി.
വെള്ളാപ്പള്ളി നടേശനെതിരെ ഉണ്ടായ പരാമർശങ്ങൾക്കെതിരെയാണ് വനിതാ സംഘം ഇത്തരമൊരു വ്യത്യസ്ത സമരപരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലവും വനിതാ സംഘം കത്തിച്ചു.
വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയെന്ന നിലയിലാണ് ഈ നടപടി.
ഇതിന് മുൻപ് എസ്‌എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റും വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ കോലത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിക്കുകയും പിന്നീട് കോലം കത്തിക്കുകയും ചെയ്‌തു.
വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് ‘ഹാരിസ് മുതൂർ അവാർഡ്’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം.
അതേസമയം, വെള്ളാപ്പള്ളി നടേശന്റെ ചില പരാമർശങ്ങൾ വർഗീയമാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതിന്റെ തുടർച്ചയായാണ് അനുകൂല-വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാകുന്നത്.
English Summary
The women’s wing of the SNDP Yogam Mannar Union staged a unique protest in support of SNDP General Secretary Vellappally Natesan by performing a blood-tilak pledge. The women marked their fingers with blood, applied tilak, and sent blood-stamped fingerprints to Vellappally as a symbol of solidarity. They also burned effigies of Youth Congress leaders in protest. The demonstration follows controversial remarks involving Vellappally, which have triggered both strong criticism and support from various SNDP outfits, including the SNDP Youth Movement.
sndp-women-blood-tilak-protest-support-vellappally-natesan
SNDP Yogam, Vellappally Natesan, Mannar Union, women protest, blood tilak, Kerala politics, Youth Congress, social protest









